image

28 July 2022 6:31 AM GMT

Banking

പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വരുമാനം 331.4 കോടി

MyFin Desk

പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വരുമാനം 331.4 കോടി
X

Summary

  ഡെല്‍ഹി: പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 84 ശതമാനം ഉയര്‍ന്ന് 213.9 കോടി രൂപയായി. അതേസമയം മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 116.5 കോടി രൂപ നികുതി കിഴിച്ചുള്ള ലാഭം നേടിയതായി പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് വ്യക്തമാക്കി. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 179.7 കോടി രൂപയില്‍ നിന്ന് 331.4 കോടി രൂപയായി ഉയര്‍ന്നു. ചെലവ് കഴിഞ്ഞ വര്‍ഷം […]


ഡെല്‍ഹി: പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 84 ശതമാനം ഉയര്‍ന്ന് 213.9 കോടി രൂപയായി. അതേസമയം മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 116.5 കോടി രൂപ നികുതി കിഴിച്ചുള്ള ലാഭം നേടിയതായി പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് വ്യക്തമാക്കി.

2022-23 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 179.7 കോടി രൂപയില്‍ നിന്ന് 331.4 കോടി രൂപയായി ഉയര്‍ന്നു. ചെലവ് കഴിഞ്ഞ വര്‍ഷം 55.1 കോടി രൂപയായിരുന്നത് 106.5 കോടി രൂപയായും ഉയര്‍ന്നു.