29 July 2022 12:52 PM IST
Summary
ഡെല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്. സി. ഗുപ്ത, കല്‍ക്കരി മന്ത്രാലയത്തിലെ മുന്‍ ജോയിന്റ് സെക്രട്ടറി കെ. എസ്. ക്രോഫാ എന്നിവര്‍ കുറ്റക്കാരാണെന്ന് ഡെല്‍ഹി കോടതി. മഹാരാഷ്ട്രയിലെ ലൊഹാരാ ഈസ്റ്റ് ബ്ലോക്ക് കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് വഞ്ചന, ഗൂഢാലോചന, അഴിമതി എന്നിവ ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും ഗ്രേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെയും (ജിഐഎല്‍) അതിന്റെ ഡയറക്ടര്‍ മുകേഷ് ഗുപ്തയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജ് […]
ഡെല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്. സി. ഗുപ്ത, കല്‍ക്കരി മന്ത്രാലയത്തിലെ മുന്‍ ജോയിന്റ് സെക്രട്ടറി കെ. എസ്. ക്രോഫാ എന്നിവര്‍ കുറ്റക്കാരാണെന്ന് ഡെല്‍ഹി കോടതി. മഹാരാഷ്ട്രയിലെ ലൊഹാരാ ഈസ്റ്റ് ബ്ലോക്ക് കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് വഞ്ചന, ഗൂഢാലോചന, അഴിമതി എന്നിവ ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.
ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും ഗ്രേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെയും (ജിഐഎല്‍) അതിന്റെ ഡയറക്ടര്‍ മുകേഷ് ഗുപ്തയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജ് അറിയിച്ചു. കേസ് ഓഗസ്റ്റ് നാലിലേക്ക് മാറ്റിയെന്നും കോടതി അറിയിച്ചിട്ടുണ്ട്. മറ്റ് മൂന്ന് കല്‍ക്കരി കുംഭകോണ കേസുകളില്‍ മുകേഷ് ഗുപ്ത നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസുകള്‍ക്കെതിരായ അദ്ദേഹത്തിന്റെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ അദ്ദേഹം ജാമ്യത്തിലാണെന്നും സൂചനയുണ്ട്.
2005 നും 2011 നും ഇടയില്‍ കുറ്റാരോപിതരായ വ്യക്തികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും കല്‍ക്കരി മന്ത്രാലയത്തിനേയും ഇന്ത്യാ ഗവണ്‍മെന്റിനെയും വഞ്ചിക്കുകയും ചെയ്തുവെന്നാണ് സിബിഐ റിപ്പോര്‍ട്ട്. മൊത്തം മൂല്യം, ശേഷി, ഉപകരണങ്ങള്‍, പ്ലാന്റിന്റെ സംഭരണത്തിന്റെയും ഇന്‍സ്റ്റാളേഷന്റെയും നില എന്നിവയിലാണ് ഇവര്‍ കൃത്രിമം കാട്ടിയത്.
പഠിക്കാം & സമ്പാദിക്കാം
Home
