image

1 Aug 2022 7:10 AM GMT

Banking

എവറെഡിയുടെ അറ്റാദായത്തില്‍ 27.48% ഇടിവ്

MyFin Desk

എവറെഡിയുടെ അറ്റാദായത്തില്‍ 27.48% ഇടിവ്
X

Summary

ഡെല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 27.48 ശതമാനം ഇടിഞ്ഞ് 21.85 കോടി രൂപയായി. ബാറ്ററി, ഫ്ളാഷ് ലൈറ്റ് തുടങ്ങിയവയാണ് എവറെഡിയുടെ പ്രധാന ഉത്പന്നങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 30.13 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയതെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 18.87 ശതമാനം വര്‍ധിച്ച് 335.38 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 282.14 കോടി രൂപയായിരുന്നു […]


ഡെല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 27.48 ശതമാനം ഇടിഞ്ഞ് 21.85 കോടി രൂപയായി. ബാറ്ററി, ഫ്ളാഷ് ലൈറ്റ് തുടങ്ങിയവയാണ് എവറെഡിയുടെ പ്രധാന ഉത്പന്നങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 30.13 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയതെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 18.87 ശതമാനം വര്‍ധിച്ച് 335.38 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 282.14 കോടി രൂപയായിരുന്നു വരുമാനം.

ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ആകെ ചെലവ് 27.16 ശതമാനം വര്‍ധിച്ച് 310.50 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളില്‍ 244.17 കോടി രൂപയായിരുന്നു ആകെ ചെലവ്. ഇന്ന് ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വില 345.50 രൂപയായി. തൊട്ടുമുന്‍പുള്ള ക്ലോസിംഗിനെക്കാള്‍ 8.90 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.