2 Aug 2022 10:15 AM IST
Summary
മുംബൈ: സമസ്ത മേഖലകളേയും സാമ്പത്തികമായി ഉള്‍ചേർക്കുന്നതിൻറെ വ്യാപ്തി കണക്കാക്കുന്ന ആര്‍ബിഐയുടെ കോമ്പോസിറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇന്‍ഡക്സ് (എഫ്ഐ-ഇന്‍ഡക്സ്) 2022 മാര്‍ച്ചില്‍ 56.4 ആയി ഉയര്‍ന്നു. 2021 മാര്‍ച്ചില്‍ ഇത് 53.9 ആയിരുന്നു. 0 മുതല്‍ 100 വരെയാണ് സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ സൂചിക കണക്കാക്കുന്നത്. ഇവിടെ 0 സമ്പൂര്‍ണ്ണ സാമ്പത്തിക ഒഴിവാക്കലിനെ പ്രതിനിധീകരിക്കുന്നു. 100 പൂര്‍ണ്ണമായ സാമ്പത്തിക ഉള്‍പ്പെടുത്തലിനെ സൂചിപ്പിക്കുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഇന്‍ഡക്സില്‍ ആക്സസ് (35 ശതമാനം), ഉപയോഗം (45 ശതമാനം), ഗുണനിലവാരം (20 ശതമാനം) എന്നിങ്ങനെ […]
മുംബൈ: സമസ്ത മേഖലകളേയും സാമ്പത്തികമായി ഉള്‍ചേർക്കുന്നതിൻറെ വ്യാപ്തി കണക്കാക്കുന്ന ആര്‍ബിഐയുടെ കോമ്പോസിറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇന്‍ഡക്സ് (എഫ്ഐ-ഇന്‍ഡക്സ്) 2022 മാര്‍ച്ചില്‍ 56.4 ആയി ഉയര്‍ന്നു. 2021 മാര്‍ച്ചില്‍ ഇത് 53.9 ആയിരുന്നു. 0 മുതല്‍ 100 വരെയാണ് സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ സൂചിക കണക്കാക്കുന്നത്. ഇവിടെ 0 സമ്പൂര്‍ണ്ണ സാമ്പത്തിക ഒഴിവാക്കലിനെ പ്രതിനിധീകരിക്കുന്നു. 100 പൂര്‍ണ്ണമായ സാമ്പത്തിക ഉള്‍പ്പെടുത്തലിനെ സൂചിപ്പിക്കുന്നു.
സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഇന്‍ഡക്സില്‍ ആക്സസ് (35 ശതമാനം), ഉപയോഗം (45 ശതമാനം), ഗുണനിലവാരം (20 ശതമാനം) എന്നിങ്ങനെ മൂന്ന് വിശാലമായ പാരാമീറ്ററുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് വര്‍ഷ തോറും പ്രസിദ്ധീകിരക്കുന്നു. ബാങ്കിംഗ്, നിക്ഷേപം, ഇന്‍ഷുറന്‍സ്, തപാല്‍, പെന്‍ഷന്‍ മേഖല എന്നിവയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ ഒരു സൂചിക സര്‍ക്കാരുമായും ബന്ധപ്പെട്ട മേഖലാ റെഗുലേറ്റര്‍മാരുമായും കൂടിയാലോചിച്ച് ചിട്ടപ്പെടുത്തിയതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ബിഐ അറിയിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home