image

4 Aug 2022 7:15 AM GMT

Company Results

ഡാബര്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ നേരിയ വര്‍ധനവ്

Myfin Desk

ഡാബര്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ നേരിയ വര്‍ധനവ്
X

Summary

ഡെല്‍ഹി: ആഭ്യന്തര എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യ ജൂണ്‍ പാദത്തില്‍ നേരിയ വര്‍ധനവോടെ 441.06 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ്   അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 438.30 കോടി രൂപയുടെ അറ്റാദായം നേടിയതായി ഡാബര്‍ ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 2,611.54 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 8.07 ശതമാനം ഉയര്‍ന്ന് 2,822.43 കോടി രൂപയായി. ഡാബര്‍ ഇന്ത്യയുടെ മൊത്തം ചെലവ് […]


ഡെല്‍ഹി: ആഭ്യന്തര എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യ ജൂണ്‍ പാദത്തില്‍ നേരിയ വര്‍ധനവോടെ 441.06 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 438.30 കോടി രൂപയുടെ അറ്റാദായം നേടിയതായി ഡാബര്‍ ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 2,611.54 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 8.07 ശതമാനം ഉയര്‍ന്ന് 2,822.43 കോടി രൂപയായി.
ഡാബര്‍ ഇന്ത്യയുടെ മൊത്തം ചെലവ് ജൂണ്‍ പാദത്തില്‍ 10.81 ശതമാനം ഉയര്‍ന്ന് 2,358.52 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 2,128.32 കോടി രൂപയായിരുന്നു.