image

4 Aug 2022 10:14 AM IST

Agriculture and Allied Industries

കരിമ്പിന്റെ ന്യായ വില 15 രൂപ വര്‍ധിപ്പിച്ചു

MyFin Desk

കരിമ്പിന്റെ ന്യായ വില 15 രൂപ വര്‍ധിപ്പിച്ചു
X

Summary

  കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‌കേണ്ട ന്യായവില (എഫ് ആര്‍ പി ) ക്വിന്റലിന് 15 രൂപ വര്‍ധിപ്പിച്ച് 305 രൂപയാക്കി ഉയര്‍ത്തി. റിക്കവറി നിരക്ക് 10.25 ശതമാനമാക്കി. പുതുക്കിയ തുക, 2022 -23 വിപണന വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ നിലവില്‍ വരും. ഈ തീരുമാനം 5 കോടിയോളം വരുന്ന കരിമ്പ് കര്‍ഷകര്‍ക്കും, 5 ലക്ഷത്തോളം വരുന്ന മില്ലില്‍ ജോലി ചെയുന്ന തൊഴിലാളികള്‍ക്കും ആശ്വാസമാകും. നിലവില്‍ കരിമ്പിന്റെ ഉത്പാദന ചെലവ് ക്വിന്റലിന് 162 രൂപയാണെന്നാണ് സര്‍ക്കാര്‍ കണക്ക്. […]


കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‌കേണ്ട ന്യായവില (എഫ് ആര്‍ പി ) ക്വിന്റലിന് 15 രൂപ വര്‍ധിപ്പിച്ച് 305 രൂപയാക്കി ഉയര്‍ത്തി. റിക്കവറി നിരക്ക് 10.25 ശതമാനമാക്കി. പുതുക്കിയ തുക, 2022 -23 വിപണന വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ നിലവില്‍ വരും. ഈ തീരുമാനം 5 കോടിയോളം വരുന്ന കരിമ്പ് കര്‍ഷകര്‍ക്കും, 5 ലക്ഷത്തോളം വരുന്ന മില്ലില്‍ ജോലി ചെയുന്ന തൊഴിലാളികള്‍ക്കും ആശ്വാസമാകും.

നിലവില്‍ കരിമ്പിന്റെ ഉത്പാദന ചെലവ് ക്വിന്റലിന് 162 രൂപയാണെന്നാണ് സര്‍ക്കാര്‍ കണക്ക്. 2022 -23 വര്‍ഷത്തിലെ പഞ്ചസാര ഉത്പാദന സീസണിലെ എഫ് ആര്‍ പി കഴിഞ്ഞ വര്‍ഷത്തിലെ ഇതേ കാലയളവില്‍ നിന്നും 2 .6 ശതമാനം വര്‍ധിച്ചിട്ടുണ്ട്.