8 Aug 2022 10:54 AM IST
Summary
ഡെല്‍ഹി: റിലയന്‍സ് 2022 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ ബിസിനസില്‍ നിക്ഷേപിച്ചത് 30,000 കോടി രൂപ. 2,500 സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 15,196 ആയി. കൂടാതെ, റിലയന്‍സ് റീട്ടെയില്‍ 11.1 ദശലക്ഷം ചതുരശ്ര അടി കൂട്ടിച്ചേര്‍ത്തുകൊണ്ട് വെയര്‍ഹൗസിംഗ് സ്പേസ് 22.7 ദശലക്ഷം ചതുരശ്ര അടിയോടെ ഏകദേശം ഇരട്ടിയാക്കിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍, റിലയന്‍സ് റീട്ടെയില്‍ 1.50 ലക്ഷത്തിലധികം ജോലികള്‍ കൂട്ടിച്ചേര്‍ത്തു. ഇതോയെ മൊത്തം ജീവനക്കാരുടെ എണ്ണം 3.61 ലക്ഷമായി. […]
ഡെല്‍ഹി: റിലയന്‍സ് 2022 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ ബിസിനസില്‍ നിക്ഷേപിച്ചത് 30,000 കോടി രൂപ. 2,500 സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 15,196 ആയി. കൂടാതെ, റിലയന്‍സ് റീട്ടെയില്‍ 11.1 ദശലക്ഷം ചതുരശ്ര അടി കൂട്ടിച്ചേര്‍ത്തുകൊണ്ട് വെയര്‍ഹൗസിംഗ് സ്പേസ് 22.7 ദശലക്ഷം ചതുരശ്ര അടിയോടെ ഏകദേശം ഇരട്ടിയാക്കിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍, റിലയന്‍സ് റീട്ടെയില്‍ 1.50 ലക്ഷത്തിലധികം ജോലികള്‍ കൂട്ടിച്ചേര്‍ത്തു. ഇതോയെ മൊത്തം ജീവനക്കാരുടെ എണ്ണം 3.61 ലക്ഷമായി.
നിര്‍മ്മാതാക്കള്‍, എംഎസ്എംഇകള്‍, സേവന ദാതാക്കള്‍, പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡ് കമ്പനികള്‍ എന്നിവരുമായി ചേര്‍ന്ന് ഇതേ സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് റീട്ടെയില്‍ തങ്ങളുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് റീട്ടെയില്‍ പ്രതിദിനം ഏഴ് സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ കമ്പനിയുടെ വ്യാപാര പങ്കാളിത്തവും ഡിജിറ്റല്‍ വാണിജ്യവും ഗണ്യമായ വര്‍ധനവിന് സാക്ഷ്യം വഹിച്ചു. മുന്‍ വര്‍ഷത്തെ 10 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 17 ശതമാനത്തോളം 2022 സാമ്പത്തിക വര്‍ഷത്തില്‍ സംഭാവന ചെയ്തു.
ഇതേ കാലയളവില്‍ 'ജസ്റ്റ് ഡയലി' ന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയ റിലയന്‍സ് റീട്ടെയില്‍, നിരവധി പ്രമുഖ ഇന്ത്യന്‍, ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ച് ഫ്രാഞ്ചൈസി അവകാശം സ്വന്തമാക്കി. ഇനിയും കമ്പനി പുതിയ ബ്രാന്‍ഡുകള്‍ വികസിപ്പിക്കുകയും ഏറ്റെടുക്കലുകള്‍ നടകത്തുകയും പുതിയ ബിസിനസുകള്‍ ആരംഭിക്കുകയും വിപുലീകരിക്കുകയും ചെയ്യും. സപ്ലൈ ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് ഉത്പന്ന, ഡിസൈന്‍ ഇക്കോസിസ്റ്റം എന്നിവ ശക്തിപ്പെടുത്തുന്നതിനും കമ്പനി പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
