image

9 Aug 2022 7:36 AM IST

Economy

തൊഴിലുറപ്പ് പദ്ധതി വിഹിതം 15,000 കോടി വർദ്ധിപ്പിക്കും

MyFin Desk

തൊഴിലുറപ്പ് പദ്ധതി വിഹിതം 15,000 കോടി വർദ്ധിപ്പിക്കും
X

Summary

ഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) വിഹിതം ഉയര്‍ത്താന്‍  കേന്ദ്രം. 15,000 കോടി രൂപയോളം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ജൂലായ് വരെ നീക്കിവച്ച 37,500 കോടി യോളം രൂപ ഇതിനകം വിനിയോഗിച്ച് തീര്‍ന്നു. ഇത് മൊത്തം ബജറ്റ് വിഹിതത്തിന്റെ 50 ശതമാനത്തിലധികം വരും. 2022-23 ലെ ബജറ്റ് വിഹിതമായ 73,000 കോടിയേക്കാള്‍ 20% അധിക ഫണ്ട് ഈ പദ്ധതിക്ക് ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലും കേന്ദ്രം 73,000 […]


ഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) വിഹിതം ഉയര്‍ത്താന്‍ കേന്ദ്രം. 15,000 കോടി രൂപയോളം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ജൂലായ് വരെ നീക്കിവച്ച 37,500 കോടി യോളം രൂപ ഇതിനകം വിനിയോഗിച്ച് തീര്‍ന്നു. ഇത് മൊത്തം ബജറ്റ് വിഹിതത്തിന്റെ 50 ശതമാനത്തിലധികം വരും.
2022-23 ലെ ബജറ്റ് വിഹിതമായ 73,000 കോടിയേക്കാള്‍ 20% അധിക ഫണ്ട് ഈ പദ്ധതിക്ക് ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലും കേന്ദ്രം 73,000 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് 98,000 കോടി രൂപയായി പരിഷ്‌കരിച്ചു. എന്നാല്‍ പദ്ധതിയിലെ യഥാര്‍ത്ഥ ചെലവ് 1,06,548.18 കോടി രൂപയായി ഉയര്‍ന്നു.
കുടിശ്ശിക തീര്‍ക്കുന്നതിനും വിഹിതം വര്‍ധിപ്പിക്കുന്നതിനുമായി പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്‍, ഗ്രാമീണ മേഖലയില്‍ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
ജൂലൈയില്‍ തൊഴില്‍ ദിനങ്ങള്‍ താരതമ്യേന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ തൊഴില്‍ അവശ്യകത കൂടുതലായിരിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ വിലയിരുത്തുന്നു. 2022-23ല്‍ എംജിഎന്‍ആര്‍ഇജിഎസിന് കീഴില്‍ 227.6 കോടി രൂപയായി ലേബര്‍ ബജറ്റ് അല്ലെങ്കില്‍ പേഴ്സണല്‍ ഡേ വര്‍ക്ക് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നുണ്ട്.
മെയ് മാസത്തിലെ 30.7 ദശലക്ഷത്തെ അപേക്ഷിച്ച് ജൂണില്‍ 31.6 ദശലക്ഷം കുടുംബങ്ങള്‍ ജോലി ആവശ്യവുമായി മുന്നോട്ടെത്തിയിട്ടുണ്ട്. ഇത് പദ്ധതിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ മഴക്കാലമായതിനാല്‍ ജൂലൈയില്‍ 20.4 ദശലക്ഷം കുടുംബങ്ങളാണ് ജോലിക്കായി മുന്നോട്ട് വന്നത്.