image

18 Aug 2022 9:47 AM IST

Banking

എച്ച്ഡിഎഫ്സിയുടെ വടക്കന്‍ കേരളത്തിലെ ആദ്യ വനിതാ ബ്രാഞ്ച് കോഴിക്കോട്ട്

MyFin Bureau

എച്ച്ഡിഎഫ്സിയുടെ വടക്കന്‍ കേരളത്തിലെ ആദ്യ വനിതാ ബ്രാഞ്ച് കോഴിക്കോട്ട്
X

Summary

  കോഴിക്കോട്: സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി വടക്കന്‍ കേരളത്തിലെ ആദ്യ വനിതാ ബ്രാഞ്ച് കോഴിക്കോട്ട് തുറന്നു. നാല് വനിതാ ബാങ്കര്‍മാരുമായി ജില്ലയിലെ വ്യാപാര കേന്ദ്രമായ ചെറൂട്ടി റോഡിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്. വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങള്‍ക്ക് ഉദ്ദാഹരണമാണ് സ്ത്രീകള്‍ക്ക് മാത്രമുള്ള ബ്രാഞ്ച് എന്ന് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് സൗത്ത് സഞ്ജീവ് കുമാര്‍ പറഞ്ഞു. ബാങ്ക് ദക്ഷിണേന്ത്യയില്‍ ആരംഭിച്ച എല്ലാ വനിതാ ശാഖകളും ലയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, രാജ്യത്ത് […]


കോഴിക്കോട്: സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി വടക്കന്‍ കേരളത്തിലെ ആദ്യ വനിതാ ബ്രാഞ്ച് കോഴിക്കോട്ട് തുറന്നു. നാല് വനിതാ ബാങ്കര്‍മാരുമായി ജില്ലയിലെ വ്യാപാര കേന്ദ്രമായ ചെറൂട്ടി റോഡിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്.

വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങള്‍ക്ക് ഉദ്ദാഹരണമാണ് സ്ത്രീകള്‍ക്ക് മാത്രമുള്ള ബ്രാഞ്ച് എന്ന് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് സൗത്ത് സഞ്ജീവ് കുമാര്‍ പറഞ്ഞു. ബാങ്ക് ദക്ഷിണേന്ത്യയില്‍ ആരംഭിച്ച എല്ലാ വനിതാ ശാഖകളും ലയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, രാജ്യത്ത് തൊഴില്‍ ശക്തിയുടെ 21.7 ശതമാനം സ്ത്രീകളാണ്.