22 Aug 2022 9:58 AM IST
Summary
ഡെല്‍ഹി: പേടിഎം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും നിയമിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് പുതിയ നിയമനം. അദ്ദേഹത്തിന്റെ നിയമനത്തെ ഓഹരി ഉടമകളില്‍ 99.67 ശതമാനം പേരും പിന്തുണച്ചു. നവംമ്പറിലെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ശേഷം പേടിഎമ്മിന് അവരുടെ മൂല്യത്തിന്റെ 60 ശതമാനത്തിലധികം നഷ്ടപ്പെട്ടിരുന്നു. ഡയറക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പ്രമേയങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസസ്, സ്റ്റേക്ക്‌ഹോള്‍ഡര്‍ എംപവര്‍മെന്റ് സര്‍വീസസ്, ഇന്‍ഗവേണ്‍ റിസര്‍ച്ച് എന്നിങ്ങനെ മൂന്ന് പ്രോക്സി ഉപദേശക സ്ഥാപനങ്ങള്‍ ഓഹരി ഉടമകളെ […]
ഡെല്‍ഹി: പേടിഎം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും നിയമിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് പുതിയ നിയമനം. അദ്ദേഹത്തിന്റെ നിയമനത്തെ ഓഹരി ഉടമകളില്‍ 99.67 ശതമാനം പേരും പിന്തുണച്ചു. നവംമ്പറിലെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ശേഷം പേടിഎമ്മിന് അവരുടെ മൂല്യത്തിന്റെ 60 ശതമാനത്തിലധികം നഷ്ടപ്പെട്ടിരുന്നു. ഡയറക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പ്രമേയങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസസ്, സ്റ്റേക്ക്‌ഹോള്‍ഡര്‍ എംപവര്‍മെന്റ് സര്‍വീസസ്, ഇന്‍ഗവേണ്‍ റിസര്‍ച്ച് എന്നിങ്ങനെ മൂന്ന് പ്രോക്സി ഉപദേശക സ്ഥാപനങ്ങള്‍ ഓഹരി ഉടമകളെ ഉപദേശിച്ചിരുന്നു.
തുടര്‍ന്ന് ഓഹരിയുടമകള്‍ ശര്‍മ്മയുടെ പുനര്‍നിയമനത്തിനെതിരെ വോട്ട് ചെയ്യണെമന്നും ഒപ്പം ബോര്‍ഡ് ഒരു പ്രൊഫഷണലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലിസ്റ്റ് ചെയ്യുന്നതിനുമുമ്പ് കമ്പനി ലാഭകരമായി മാറുന്നതിനെക്കുറിച്ച് ശര്‍മ്മ സംസാരിച്ചിരുന്നെങ്കിലും പ്രവര്‍ത്തന തലത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നും സ്ഥാപനം പറഞ്ഞു. എന്നാല്‍ കമ്പനിക്ക് ഓഹരി വില നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, ബിസിനസ്സ് പ്രതീക്ഷിച്ച രീതിയിലാണെന്നും അത് ലാഭത്തിന്റെ പാതയിലാണെന്നും വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
