26 Aug 2022 5:00 AM IST
Summary
ഡെല്‍ഹി: കടം എടുത്തുള്ള ഏറ്റെടുക്കലുകള്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗിനെ ബാധിക്കുമെന്ന് എസ് ആന്‍ഡ് പി റിപ്പോര്‍ട്ട്. അടുത്തിടെ ഹോള്‍സിമിന്റെ ഇന്ത്യാ യൂണിറ്റുകള്‍ ഏറ്റെടുത്ത് സിമന്റ് മേഖലയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് കമ്പനി. ഇതോടൊപ്പം അലുമിനിയം ഫാക്ടറി സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഈ ഏറ്റെടുക്കലുകളെല്ലാം വായ്പകളിലൂടെയാണ്. അദാനി ഗ്രൂപ്പിന്റെ അദാനി പോര്‍ട്ട്സ് പോലെയുള്ള റേറ്റുചെയ്ത സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ അവരുടെ ബിസിനസ്സ് അടിസ്ഥാനം വളരെ ദൃഢമാണ്. പോര്‍ട്ട് ബിസിനസ്സ് ആരോഗ്യകരമായ പണമൊഴുക്ക് സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ കാണുന്ന ചില സമീപകാല ഏറ്റെടുക്കലുകള്‍ […]
ഡെല്‍ഹി: കടം എടുത്തുള്ള ഏറ്റെടുക്കലുകള്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗിനെ ബാധിക്കുമെന്ന് എസ് ആന്‍ഡ് പി റിപ്പോര്‍ട്ട്. അടുത്തിടെ ഹോള്‍സിമിന്റെ ഇന്ത്യാ യൂണിറ്റുകള്‍ ഏറ്റെടുത്ത് സിമന്റ് മേഖലയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് കമ്പനി. ഇതോടൊപ്പം അലുമിനിയം ഫാക്ടറി സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഈ ഏറ്റെടുക്കലുകളെല്ലാം വായ്പകളിലൂടെയാണ്.
അദാനി ഗ്രൂപ്പിന്റെ അദാനി പോര്‍ട്ട്സ് പോലെയുള്ള റേറ്റുചെയ്ത സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ അവരുടെ ബിസിനസ്സ് അടിസ്ഥാനം വളരെ ദൃഢമാണ്. പോര്‍ട്ട് ബിസിനസ്സ് ആരോഗ്യകരമായ പണമൊഴുക്ക് സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ കാണുന്ന ചില സമീപകാല ഏറ്റെടുക്കലുകള്‍ വലിയ തോതില്‍ കടബാധ്യതയുള്ളവയാണ്,' എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് സീനിയര്‍ ഡയറക്ടര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍ റേറ്റിംഗ്‌സ്) അഭിഷേക് ദാംഗ്ര പറഞ്ഞു.
1988ല്‍ ചരക്ക് വ്യാപാരത്തിലൂടെ ആരംഭിച്ച അദാനി ഗ്രൂപ്പ് പ്രവര്‍ത്തം ഇന്ന് ഖനികള്‍, തുറമുഖങ്ങള്‍, പവര്‍ പ്ലാന്റുകള്‍ എന്നിവയിലൂടെ വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, പ്രതിരോധം എന്നിങ്ങനെ വിവിധ മേഖലകള്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ വേഗതയില്‍ ചെയ്യുന്ന ഭാവിയിലെ ഏതൊരു ഏറ്റെടുക്കലും അതിന്റെ റേറ്റിംഗില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങുമെന്നാണ് വിലയിരുത്തുന്നത്.
ഗ്രൂപ്പ് വളര്‍ച്ചയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ ശേഷി നിലനിര്‍ത്തുന്ന സമയത്ത് കട ബാധ്യത ഒരു വെല്ലുവിളിയായി മാറുമെന്നാണ് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് കമ്പനിയായ എഎംജി മീഡിയ നെറ്റ് വർക്ക് ലിമിറ്റഡ് 114 കോടി രൂപയ്ക്ക് വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (വിസിപിഎല്‍) 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ വാങ്ങി. ഈ ഏറ്റെടുക്കല്‍ അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിനല്‍കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
