image

27 Aug 2022 6:38 AM GMT

Banking

വിൽപ്പന വർദ്ധിച്ചു, ഫ്യൂച്വറിൻറെ അറ്റനഷ്ടം 135.96 കോടിയായി കുറഞ്ഞു

MyFin Desk

വിൽപ്പന വർദ്ധിച്ചു, ഫ്യൂച്വറിൻറെ അറ്റനഷ്ടം 135.96 കോടിയായി കുറഞ്ഞു
X

Summary

ഡെല്‍ഹി: ഇക്കഴിഞ്ഞ ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ഫ്യൂച്വര്‍ ലൈഫ്‌സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ (എഫ്എല്‍എഫ്എല്‍) കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം 135.96 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 348.08 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായതെന്നും ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 8.42 ശതമാനം ഇടിഞ്ഞ് 272.88 കോടി രൂപയായി. മുന്‍വര്‍ഷം ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ 297.99 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ കമ്പനിയുടെ […]


ഡെല്‍ഹി: ഇക്കഴിഞ്ഞ ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ഫ്യൂച്വര്‍ ലൈഫ്‌സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ (എഫ്എല്‍എഫ്എല്‍) കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം 135.96 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 348.08 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായതെന്നും ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 8.42 ശതമാനം ഇടിഞ്ഞ് 272.88 കോടി രൂപയായി. മുന്‍വര്‍ഷം ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ 297.99 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം.
ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ കമ്പനിയുടെ ആകെ ചെലവ് 436.56 കോടി രൂപയായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 656.07 കോടി രൂപയായിരുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കമ്പനിയ്ക്ക് ഇന്‍-ഹൗസ് റീട്ടെയില്‍ ശൃംഖലകള്‍ സെന്‍ട്രല്‍, ബ്രാന്‍ഡ് ഫാക്ടറി, എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ മറ്റ് മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പടെ സ്വന്തമായുണ്ട്. ലീ കൂപ്പര്‍, ചാമ്പ്യന്‍, എഎല്‍എല്‍, ഇന്‍ഡിഗോ നേഷന്‍, ജിയോവാനി, ജോണ്‍ മില്ലര്‍, സ്‌കല്ലേഴ്സ്, കോണ്‍വര്‍സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം ഇവയുടെ കീഴിലാണ്.