image

27 Aug 2022 6:50 AM IST

Gold

 തനിഷ്‌കിന് 30 പുതിയ സ്റ്റോറുകൾ : ഉത്സവ സീസണില്‍ 20% വളര്‍ച്ചാ പ്രതീക്ഷ

MyFin Desk

 തനിഷ്‌കിന് 30 പുതിയ സ്റ്റോറുകൾ : ഉത്സവ സീസണില്‍ 20% വളര്‍ച്ചാ പ്രതീക്ഷ
X

Summary

ഡെല്‍ഹി:  അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ്, നോര്‍ത്ത് അമേരിക്കന്‍ വിപണികളില്‍ പുതിയ 30 ഓളം സ്‌റ്റോറുകള്‍ സ്ഥാപിക്കാനൊരുങ്ങി തനിഷ്‌ക് ഗോള്‍ഡ്. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ് തനിഷ്‌ക്. ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ വിപുലീകരണം.സെപ്റ്റംബറോടെ അമേരിക്കയിൽ പുതിയ സ്‌റ്റോര്‍ തുറക്കും. വടക്കേ അമേരിക്കന്‍ വിപണിയിലും, പശ്ചിമേഷ്യയിലും കൂടുതല്‍ സ്റ്റോറുകള്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ആഭ്യന്തര വിപണിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ഫെസ്റ്റിവെല്‍ സീസണുകളാണ് പ്രധാനം. മുന്‍ വര്‍ഷത്തേക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ കണ്‍സോളിഡേറ്റഡ് വില്‍പ്പന വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മാനേജിംഗ് […]


ഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ്, നോര്‍ത്ത് അമേരിക്കന്‍ വിപണികളില്‍ പുതിയ 30 ഓളം സ്‌റ്റോറുകള്‍ സ്ഥാപിക്കാനൊരുങ്ങി തനിഷ്‌ക് ഗോള്‍ഡ്. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ് തനിഷ്‌ക്.
ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ വിപുലീകരണം.സെപ്റ്റംബറോടെ അമേരിക്കയിൽ പുതിയ സ്‌റ്റോര്‍ തുറക്കും. വടക്കേ അമേരിക്കന്‍ വിപണിയിലും, പശ്ചിമേഷ്യയിലും കൂടുതല്‍ സ്റ്റോറുകള്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
ആഭ്യന്തര വിപണിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ഫെസ്റ്റിവെല്‍ സീസണുകളാണ് പ്രധാനം. മുന്‍ വര്‍ഷത്തേക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ കണ്‍സോളിഡേറ്റഡ് വില്‍പ്പന വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ സി കെ വെങ്കിട്ടരാമന്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ എത്‌നിക് വസ്ത്രങ്ങള്‍ശാലയായ തനീറ പോലുള്ള ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകളിലും കമ്പനി സജീവമാണ്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജ്വല്ലറി 27,456 കോടി രൂപയുടെ വില്‍പ്പന നടത്തി. മൊത്തം വില്‍പ്പനയുടെ 88 ശതമാനം ജ്വല്ലറി വിഭാഗത്തിന്റെ സംഭാവനയാണ്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജ്വല്ലറി ബിസിനസില്‍ 2.5 മടങ്ങ് വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ഇക്കഴിഞ്ഞ മെയില്‍ ടൈറ്റന്‍ പറഞ്ഞിരുന്നു.
രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും കൊണ്ടുപോകുകയും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 16 സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.
ടൈറ്റന്റെ ഏറ്റവും പുതിയ ബ്രാന്‍ഡായ തനീറയുടെ സാരി വ്യവസായം ഏകദേശം 50,000 കോടി രൂപയായതായി കമ്പനി അറിയിച്ചു.