image

2 Sept 2022 9:06 AM IST

ജിഎംആര്‍ പവര്‍ സെക്യൂരിറ്റികള്‍ വഴി 3,000 കോടി സമാഹരിക്കും 

MyFin Desk

ജിഎംആര്‍ പവര്‍ സെക്യൂരിറ്റികള്‍ വഴി 3,000 കോടി സമാഹരിക്കും 
X

Summary

ഡെല്‍ഹി: സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് തങ്ങളുടെ ബോര്‍ഡ് അനുമതി നല്‍കിയതായി ജിഎംആര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ ജിഎംആര്‍ പവര്‍ ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്ര അറിയിച്ചു. ക്യുഐപിയും വിദേശ കറന്‍സി കണ്‍വെര്‍ട്ടബിള്‍ ബോണ്ടുകളും ഉള്‍പ്പെടുന്ന സെക്യൂരിറ്റികള്‍ വഴിയാണ് തുക സമാഹരിക്കുന്നത്. ഓഹരിയുടമകള്‍ക്കും മറ്റ് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും വിധേയമായി ഒന്നോ അതിലധികമോ തവണകളായി ഇത് സമാഹരിക്കുമെന്ന് കമ്പനി ഫയലിംഗില്‍ പറയുന്നു. ഊര്‍ജം, നഗര അടിസ്ഥാന സൗകര്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ജിഎംആര്‍ പവര്‍ ആന്‍ഡ് […]


ഡെല്‍ഹി: സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് തങ്ങളുടെ ബോര്‍ഡ് അനുമതി നല്‍കിയതായി ജിഎംആര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ ജിഎംആര്‍ പവര്‍ ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്ര അറിയിച്ചു. ക്യുഐപിയും വിദേശ കറന്‍സി കണ്‍വെര്‍ട്ടബിള്‍ ബോണ്ടുകളും ഉള്‍പ്പെടുന്ന സെക്യൂരിറ്റികള്‍ വഴിയാണ് തുക സമാഹരിക്കുന്നത്.
ഓഹരിയുടമകള്‍ക്കും മറ്റ് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും വിധേയമായി ഒന്നോ അതിലധികമോ തവണകളായി ഇത് സമാഹരിക്കുമെന്ന് കമ്പനി ഫയലിംഗില്‍ പറയുന്നു. ഊര്‍ജം, നഗര അടിസ്ഥാന സൗകര്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ജിഎംആര്‍ പവര്‍ ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്ര പ്രവര്‍ത്തിക്കുന്നു.