image

2 Sept 2022 9:41 AM IST

Corporates

നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ബിസിനസിലെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ എല്‍ഐസി

MyFin Desk

നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ബിസിനസിലെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ എല്‍ഐസി
X

Summary

  ഡെല്‍ഹി: നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ബിസിനസിലെ വിപണി വിഹിതം വര്‍ധിപ്പിക്കാനൊരുങ്ങി എല്‍ഐസി. ചെയര്‍മാന്‍ എം ആര്‍ കുമാര്‍. 65 ശതമാനം വിപണി വിഹിതത്തോടെ 17 വ്യക്തിഗത പാര്‍ട്ടിസിപ്പേറ്റിംഗ് പ്രൊഡക്ടുകളാണ് എല്‍ഐസിയ്ക്ക് സ്വന്തമായുള്ളത്. ഈ വിഭാഗത്തില്‍ ആകെ 35 പ്രോഡക്ടുകളുമാണ് എല്‍ഐസിയ്ക്ക് ഇപ്പോഴുള്ളത്. നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പോളിസി ഉടമകള്‍ക്ക് ബോണസുകളോ ഡിവിഡന്റ് പോലുള്ള ആനുകൂല്യങ്ങളോ നല്‍കുന്നില്ല. ഒരു പ്യുവര്‍ ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്നാല്‍ പോളിസി പ്രീമിയം അടയ്ക്കുന്നതിന് ഒരു നിശ്ചിത പരിരക്ഷ വാഗ്ദാനം […]


ഡെല്‍ഹി: നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ബിസിനസിലെ വിപണി വിഹിതം വര്‍ധിപ്പിക്കാനൊരുങ്ങി എല്‍ഐസി. ചെയര്‍മാന്‍ എം ആര്‍ കുമാര്‍. 65 ശതമാനം വിപണി വിഹിതത്തോടെ 17 വ്യക്തിഗത പാര്‍ട്ടിസിപ്പേറ്റിംഗ് പ്രൊഡക്ടുകളാണ് എല്‍ഐസിയ്ക്ക് സ്വന്തമായുള്ളത്. ഈ വിഭാഗത്തില്‍ ആകെ 35 പ്രോഡക്ടുകളുമാണ് എല്‍ഐസിയ്ക്ക് ഇപ്പോഴുള്ളത്.

നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പോളിസി ഉടമകള്‍ക്ക് ബോണസുകളോ ഡിവിഡന്റ് പോലുള്ള ആനുകൂല്യങ്ങളോ നല്‍കുന്നില്ല. ഒരു പ്യുവര്‍ ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്നാല്‍ പോളിസി പ്രീമിയം അടയ്ക്കുന്നതിന് ഒരു നിശ്ചിത പരിരക്ഷ വാഗ്ദാനം ചെയ്യുന്ന നോണ്‍-പാര്‍ട്ടിസിറ്റിംഗ് ഉല്‍പ്പന്നമാണ്. നിലവില്‍ 13.3 ലക്ഷം ഏജന്‍സികളാണ് എല്‍ഐസിയ്ക്ക് രാജ്യത്തുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി)യുടെ ഡെത്ത് ക്ലെയിമുകളില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. കോവിഡ് മൂലമുള്ള മരണങ്ങള്‍ കുറഞ്ഞതാണ്കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍, 7,111 കോടി രൂപയുടെ ഡെത്ത് ക്ലെയിമുകള്‍ തീര്‍പ്പാക്കി.

ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 5,743 കോടി രൂപയായിരുന്നുവെന്ന് എല്‍ഐസി ചെയര്‍മാന്‍ എം ആര്‍ കുമാര്‍ പറഞ്ഞു. കോവിഡിന് മുന്‍പ് ക്ലെയിം നിരക്കുകള്‍ വളരെ സ്ഥിരത പുലര്‍ത്തിയിരുന്നുവെന്ന് എല്‍ഐസി എക്സിക്യൂട്ടീവ് ഡയറക്ടറായ ദിനേശ് പന്ത് പറഞ്ഞു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ലെയിമുകളില്‍ വര്‍ധനയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.