image

5 Sep 2022 8:28 AM GMT

Banking

കെഎസ്എഫ്ഇ നിക്ഷേപ പലിശ കൂട്ടി, 7.5 ശതമാനം വരെ

wilson Varghese

കെഎസ്എഫ്ഇ നിക്ഷേപ പലിശ കൂട്ടി, 7.5 ശതമാനം വരെ
X

Summary

  കൊച്ചി: പൊതുമേഖല ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. നിലവില്‍ 6.5 ശതമാനമായിരുന്നു പലിശ നിരക്ക്. പുതുക്കിയ നിരക്കനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷം ഏഴ് ശതമാനം പലിശ ലഭിക്കും. 56 വയസ് കഴിഞ്ഞവരെയാണ് മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ ഈ പ്രായ പരിധി 60 വയസാണ്. ചിട്ടി വിളിച്ചതിനുശേഷം ആ തുക കെഎസ്എഫ്ഇല്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചിട്ടിത്തുകയില്‍ നിന്നും ഭാവി ബാധ്യതയ്ക്കുള്ള തുകയാണ് […]


കൊച്ചി: പൊതുമേഖല ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. നിലവില്‍ 6.5 ശതമാനമായിരുന്നു പലിശ നിരക്ക്. പുതുക്കിയ നിരക്കനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷം ഏഴ് ശതമാനം പലിശ ലഭിക്കും. 56 വയസ് കഴിഞ്ഞവരെയാണ് മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ ഈ പ്രായ പരിധി 60 വയസാണ്.

ചിട്ടി വിളിച്ചതിനുശേഷം ആ തുക കെഎസ്എഫ്ഇല്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചിട്ടിത്തുകയില്‍ നിന്നും ഭാവി ബാധ്യതയ്ക്കുള്ള തുകയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിവര്‍ഷം 7.5 ശതമാനമാണ് പലിശയായി ലഭിക്കുക. ചിട്ടിത്തുക പൂര്‍ണമായി നിക്ഷേപിച്ചാല്‍ ഏഴ് ശതമാനമാണ് പലിശയായി ലഭിക്കുന്നത്.