image

13 Sep 2022 3:48 AM GMT

Banking

2047ല്‍ രാജ്യത്തെ പാല്‍ ഉത്പാദനം 628 മില്യണ്‍ ടണ്ണാകും: അമൂല്‍ എംഡി

MyFin Desk

2047ല്‍ രാജ്യത്തെ പാല്‍ ഉത്പാദനം 628 മില്യണ്‍ ടണ്ണാകും: അമൂല്‍ എംഡി
X

Summary

നോയിഡ: രാജ്യത്തെ പാല്‍ ഉത്പാദനം വരുന്ന 25 വര്‍ഷങ്ങള്‍ക്കകം മൂന്നു മടങ്ങ് വര്‍ധിച്ച് 628 മില്യണ്‍ ടണ്‍ ആകുമെന്നെന്നും ശരാശരി വാര്‍ഷിക വളര്‍ച്ച 4.5 ശതമാനമായിരിക്കുമെന്നും അമൂല്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പറഞ്ഞു.  210 മില്യണ്‍ ടണ്‍ പാലാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എക്‌സ്‌പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ട് സംഘടിപ്പിച്ച 'ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ വേള്‍ഡ് ഡയറി സമ്മിറ്റ് (ഐഡിഎഫ് ഡബ്ല്യുഡിഎസ്) 2022'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം […]


നോയിഡ: രാജ്യത്തെ പാല്‍ ഉത്പാദനം വരുന്ന 25 വര്‍ഷങ്ങള്‍ക്കകം മൂന്നു മടങ്ങ് വര്‍ധിച്ച് 628 മില്യണ്‍ ടണ്‍ ആകുമെന്നെന്നും ശരാശരി വാര്‍ഷിക വളര്‍ച്ച 4.5 ശതമാനമായിരിക്കുമെന്നും അമൂല്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പറഞ്ഞു. 210 മില്യണ്‍ ടണ്‍ പാലാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എക്‌സ്‌പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ട് സംഘടിപ്പിച്ച 'ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ വേള്‍ഡ് ഡയറി സമ്മിറ്റ് (ഐഡിഎഫ് ഡബ്ല്യുഡിഎസ്) 2022'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 12 മുതല്‍ 15 വരെ നോയിഡയിലാണ് പരിപാടി നടക്കുന്നത്. പാല്‍ കയറ്റുമതിയില്‍ 111 മില്യണ്‍ ടണ്ണിന്റെ അധിക വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ വിതരണ ശൃംഖലയാണ് ഇന്ത്യയുടെ ക്ഷീര മേഖലയ്ക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ശരാശരിയെ അപേക്ഷിച്ച് ഉപഭോക്താക്കള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിനുള്ള പാക്കേജിംഗും ഗതാഗത ചെലവും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
അമൂലിന്റെ പാല്‍ ബ്രാന്‍ഡുകളായ സ്വര്‍ണ്ണം, താസ, ശക്തി എന്നിവയുടെയും മദര്‍ ഡയറി പാലിന്റെയും വില കഴിഞ്ഞ മാസം ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ എല്ലാ വിപണികളിലും 500 മില്ലി അമൂല്‍ ഗോള്‍ഡിന്റെ വില 31 രൂപയും അമുല്‍ താസയ്ക്ക് 25 രൂപയും അമുല്‍ ശക്തിയ്ക്ക് 28 രൂപയുമായിട്ടുണ്ട്. സംഭരണവും മറ്റ് ചെലവുകളും വര്‍ധിച്ചതിനാലാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മദര്‍ ഡയറി അറിയിച്ചു. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ ഇവര്‍ ഡെല്‍ഹി എന്‍സിആര്‍ വിപണിയില്‍ കമ്പനി വില്‍ക്കുന്നുണ്ട്.
മദര്‍ ഡയറി പാല്‍ വില ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിച്ചതോടെ ഫുള്‍ ക്രീം മില്‍ക്ക് ലിറ്ററിന് 59 രൂപയായിരുന്നത് ഇപ്പോള്‍ 61 രൂപയായി. ടോണ്‍ഡ് പാലിന്റെ വില 51 രൂപയായും ഡബിള്‍ ടോണ്‍ഡ് പാല്‍ ലിറ്ററിന് 45 രൂപയായും ഉയര്‍ന്നിട്ടുണ്ട്. കാലിത്തീറ്റ ചെലവ് വര്‍ധിച്ചതാണ് പാല്‍ വില വര്‍ധിക്കാനുണ്ടായ പ്രധാന കാരണം.