19 Sept 2022 5:20 AM IST
Summary
മുംബൈ: സമഗ്രമായ ഡാറ്റാ വിശകലനത്തിനും വിവിധ മേഖലകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി നീതി ആയോഗിന്റെ മാതൃകയിലുള്ള ഒരു സ്ഥാപനം മഹാരാഷ്ട്രയില്‍ സ്ഥാപിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഈ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ആസ്തികളുടെ ധനസമ്പാദനം, കാര്‍ഷിക മേഖലയിലെ ബ്ലോക്ക്‌ചെയിന്‍, ഇവി ഗതാഗതം, പാരമ്പര്യേതര ഊര്‍ജം, ആരോഗ്യ സംരക്ഷണത്തിലും കൃഷിയിലും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് തുടങ്ങിയ […]
മുംബൈ: സമഗ്രമായ ഡാറ്റാ വിശകലനത്തിനും വിവിധ മേഖലകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി നീതി ആയോഗിന്റെ മാതൃകയിലുള്ള ഒരു സ്ഥാപനം മഹാരാഷ്ട്രയില്‍ സ്ഥാപിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഈ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
ആസ്തികളുടെ ധനസമ്പാദനം, കാര്‍ഷിക മേഖലയിലെ ബ്ലോക്ക്‌ചെയിന്‍, ഇവി ഗതാഗതം, പാരമ്പര്യേതര ഊര്‍ജം, ആരോഗ്യ സംരക്ഷണത്തിലും കൃഷിയിലും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി വിഷയങ്ങള്‍ മുഖ്യമന്ത്രിയും നീതി ആയോഗ് ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന് മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (മിത്ര) എന്ന് പേരിടുമെന്ന് ഫഡ്നാവിസ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
