image

23 Sep 2022 1:24 AM GMT

Corporates

ആറ് അനുബന്ധ കമ്പനികളെ ടാറ്റ സ്റ്റീല്‍ ഒന്നാക്കുന്നു

MyFin Desk

ആറ് അനുബന്ധ കമ്പനികളെ  ടാറ്റ സ്റ്റീല്‍ ഒന്നാക്കുന്നു
X

Summary

  ഡെല്‍ഹി: ആറ് അനുബന്ധ കമ്പനികളെ ലയിപ്പിച്ച് ടാറ്റ സ്റ്റീല്‍ ഒന്നാക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്‌സ്, ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ മെറ്റാലിക്‌സ്, ദി ഇന്ത്യന്‍ സ്റ്റീല്‍ ആന്‍ഡ് വയര്‍ പ്രോഡക്ട്‌സ്, ടാറ്റ സ്റ്റീല്‍ മൈനിംഗ്, എസ് & ടി മൈനിംഗ് കമ്പനി എന്നീ ആറ് അനുബന്ധ കമ്പനികളുടെ ലയനത്തിനാണ് ടാറ്റ സ്റ്റീല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. തന്ത്രപ്രധാനമായ ബിസിനസ്സുകളുടെ സംയോജനത്തിന് […]


ഡെല്‍ഹി: ആറ് അനുബന്ധ കമ്പനികളെ ലയിപ്പിച്ച് ടാറ്റ സ്റ്റീല്‍ ഒന്നാക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്‌സ്, ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ മെറ്റാലിക്‌സ്, ദി ഇന്ത്യന്‍ സ്റ്റീല്‍ ആന്‍ഡ് വയര്‍ പ്രോഡക്ട്‌സ്, ടാറ്റ സ്റ്റീല്‍ മൈനിംഗ്, എസ് & ടി മൈനിംഗ് കമ്പനി എന്നീ ആറ് അനുബന്ധ കമ്പനികളുടെ ലയനത്തിനാണ് ടാറ്റ സ്റ്റീല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

തന്ത്രപ്രധാനമായ ബിസിനസ്സുകളുടെ സംയോജനത്തിന് ടാറ്റ സ്റ്റീല്‍ ബോര്‍ഡ് അംഗീകാരം നല്‍കുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. ടാറ്റ സ്റ്റീലിന്റെ അസോസിയേറ്റ് കമ്പനിയായ ടിആര്‍എഫിനെ ടാറ്റ സ്റ്റീലിലേക്ക് ലയിപ്പിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി.

ഗ്രൂപ്പ് ഹോള്‍ഡിംഗും മാനേജ്‌മെന്റ് ഘടനയും ലളിതമാക്കുക, ഡൗണ്‍സ്ട്രീം ഓപ്പറേഷനുകളും എഞ്ചിനീയറിംഗ് കഴിവുകളും ഏകീകരിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നിവയെല്ലാമാണ് ഈ നിര്‍ദിഷ്ട ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റ സ്റ്റീല്‍ പറഞ്ഞു. എല്ലാ ലയന കമ്പനികളുടെയും ബോര്‍ഡുകളും നടപടിക്രമങ്ങള്‍ പാലിച്ച് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും ലയനത്തിന് ഏകകണ്ഠമായി അംഗീകാരം നല്‍കുകയും ചെയ്തു.