26 Sept 2022 6:53 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 36,800 രൂപയാണ് വിപണി വില (22 കാരറ്റ്). ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് പവന് 400 രൂപ കുറഞ്ഞ് 36,800 രൂപയായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 40,160 രൂപയാണ് വിപണി വില. വെള്ളി ഗ്രാമിന് 80 പൈസ കുറഞ്ഞ് 60.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 6.40 രൂപ കുറഞ്ഞ് 485.60 രൂപയായി. ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി ശക്തമായ തകര്‍ച്ച നേരിടുകയാണ്. ആഗോള വിപണിയിലെ മോശം […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 36,800 രൂപയാണ് വിപണി വില (22 കാരറ്റ്). ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് പവന് 400 രൂപ കുറഞ്ഞ് 36,800 രൂപയായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 40,160 രൂപയാണ് വിപണി വില. വെള്ളി ഗ്രാമിന് 80 പൈസ കുറഞ്ഞ് 60.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 6.40 രൂപ കുറഞ്ഞ് 485.60 രൂപയായി.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി ശക്തമായ തകര്‍ച്ച നേരിടുകയാണ്. ആഗോള വിപണിയിലെ മോശം പ്രവണതകള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ എന്നിവ മൂലം സെന്‍സെക്‌സ് 817 പോയിന്റിനടുത്ത് നഷ്ടം നേരിട്ടു. തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണി തകര്‍ച്ച നേരിടുന്നത്.
സെന്‍സെക്‌സ് 816.72 പോയിന്റ് താഴ്ന്ന് 57,282.20 ലും, നിഫ്റ്റി 254.4 പോയിന്റ് താഴ്ന്ന് 17,072.95 ലുമാണ് വ്യാപാരം നടത്തുന്നത്. പവര്‍ഗ്രിഡ്,ടാറ്റ സ്റ്റീല്‍, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടൈറ്റന്‍ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നഷ്ടം നേരിട്ടത്. നെസ്‌ലേ, ഹിന്ദുസ്ഥാന്‍ യുണിലീവര്‍ എന്നീ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോംകോംഗ് വിപണിയില്‍ മാത്രമാണ് നേരിയ നേട്ടത്തില്‍ വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച്ച സെന്‍സെക്‌സ് 1,020.80 പോയിന്റ് താഴ്ന്ന് 58,098.92 പോയിന്റിലും, നിഫ്റ്റി 302.45 പോയിന്റ് ഇടിഞ്ഞ് 17,327.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
