image

27 Sept 2022 4:26 AM IST

News

നാലു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 13.30 ലക്ഷം കോടി രൂപ

MyFin Desk

നാലു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 13.30 ലക്ഷം കോടി രൂപ
X

Summary

ഡെല്‍ഹി: ആഗോള വിപണിയില്‍ ഓഹരി വിറ്റഴിക്കല്‍ ശക്തമായതോടെ വെറും നാലു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് 13.30 ലക്ഷം കോടി രൂപ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം നഷ്ടത്തില്‍ 57,145.22 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 311.05 പോയിന്റ് അഥവാ 1.80 ശതമാനം ഇടിഞ്ഞു 17,016.30 ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളര്‍ ഇന്‍ഡക്‌സ് 11 നു മുകളിലെത്തിയതും ഇന്ത്യന്‍ സൂചികകളെ സാരമായി ബാധിച്ചു. ഇന്നലെ ആദ്യഘട്ട […]


ഡെല്‍ഹി: ആഗോള വിപണിയില്‍ ഓഹരി വിറ്റഴിക്കല്‍ ശക്തമായതോടെ വെറും നാലു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് 13.30 ലക്ഷം കോടി രൂപ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം നഷ്ടത്തില്‍ 57,145.22 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 311.05 പോയിന്റ് അഥവാ 1.80 ശതമാനം ഇടിഞ്ഞു 17,016.30 ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളര്‍ ഇന്‍ഡക്‌സ് 11 നു മുകളിലെത്തിയതും ഇന്ത്യന്‍ സൂചികകളെ സാരമായി ബാധിച്ചു.

ഇന്നലെ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 816.72 പോയിന്റ്‌സ് ഇടിഞ്ഞു 57,282.20 പോയിന്റ്സ്ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 254.4 പോയിന്റ്‌സ് താഴ്ചയില്‍ 17,072.95 പോയിന്റ്സിലാണ് വ്യാപാരം നടത്തിയത്. എന്‍എസ്ഇ നിഫ്റ്റി സൂചികയിലെ 50-ല്‍ 42 ഓഹരികളും താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ 8 എണ്ണം മാത്രമാണ് ഉയര്‍ന്നത്.

മാരുതി, ശ്രീ സിമന്റ്, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റന്‍, നെസ് ലേ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, ടി സി എസ്, ഇന്‌ഫോസിസി, എച് സി എല്‍ ടെക്, ഡിവിസ് ലാബ്, എന്നിവയാണ് നേട്ടമുണ്ടാക്കിയത്.