image

30 Sep 2022 7:00 AM GMT

Banking

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 67% ഇടിവ്: ആര്‍ബിഐ ഗവര്‍ണര്‍

MyFin Desk

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 67% ഇടിവ്: ആര്‍ബിഐ ഗവര്‍ണര്‍
X

Summary

മുംബൈ: യുഎസ് ഡോളര്‍ ശക്തമാകുകയും രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് എത്തിയതിനും പിന്നാലെ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലും വന്‍ ഇടിവുണ്ടായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. ഏപ്രില്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ 67 ശതമാനം ഇടിവാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തിലുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 2 ലെ കണക്കനുസരിച്ച് 606.475 ബില്യണ്‍ ഡോളറായിരുന്ന വിദേശനാണ്യ കരുതല്‍ ശേഖരം സെപ്റ്റംബര്‍ 23 ആയപ്പോഴേയ്ക്കും 537.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. തുടര്‍ച്ചയായ എട്ടാമത്തെ ആഴ്ചയാണ് കരുതല്‍ ധനത്തില്‍ ഇടിവുണ്ടാകുന്നത്. […]


മുംബൈ: യുഎസ് ഡോളര്‍ ശക്തമാകുകയും രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് എത്തിയതിനും പിന്നാലെ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലും വന്‍ ഇടിവുണ്ടായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. ഏപ്രില്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ 67 ശതമാനം ഇടിവാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തിലുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 2 ലെ കണക്കനുസരിച്ച് 606.475 ബില്യണ്‍ ഡോളറായിരുന്ന വിദേശനാണ്യ കരുതല്‍ ശേഖരം സെപ്റ്റംബര്‍ 23 ആയപ്പോഴേയ്ക്കും 537.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. തുടര്‍ച്ചയായ എട്ടാമത്തെ ആഴ്ചയാണ് കരുതല്‍ ധനത്തില്‍ ഇടിവുണ്ടാകുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ, യുഎസ് ഡോളറിന്റെ മൂല്യത്തില്‍ 14.5 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. ഇത് രൂപയുള്‍പ്പടെ ആഗോള കറന്‍സികളെ ബാധിച്ചിരുന്നു.
ഈ മാസം 16ന് അവസാനിച്ച വാരം ഇത് 5.22 ബില്യണ്‍ യുഎസ് ഡോളര്‍ താഴ്ന്ന് 545.652 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. 2020 ഒക്ടോബര്‍ 2 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ തകര്‍ച്ച ഉള്‍പ്പടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വരുന്നതിന് കാരണമായി. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതാണ് കരുതല്‍ ശേഖരം കുറയാനുള്ള കാരണം. കേന്ദ്ര ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറന്‍സി ആസ്തിയാണ് ഫോറക്സ് എക്സ്ചേഞ്ച്. ബാങ്ക് നോട്ടുകള്‍, നിക്ഷേപം, ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍, മറ്റു ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങിയവയെല്ലാം ഫോറക്സ് എക്സ്ചേഞ്ചിന്റെ ഭാഗമാണ്.