image

30 Sep 2022 3:28 AM GMT

Banking

കറന്‍സി ചലനങ്ങള്‍ പണനയത്തിന് വഴികാട്ടുന്ന ഘടകമല്ല: ശക്തികാന്ത ദാസ്

MyFin Desk

കറന്‍സി ചലനങ്ങള്‍ പണനയത്തിന് വഴികാട്ടുന്ന ഘടകമല്ല: ശക്തികാന്ത ദാസ്
X

Summary

  മുംബൈ: പണനയ തീരുമാനങ്ങള്‍ക്ക് കറന്‍സിയുടെ ചലനങ്ങള്‍ വഴികാട്ടുന്ന ഘടകങ്ങളല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കറന്‍സി കൈകാര്യം ചെയ്യുന്നത് ആര്‍ബിഐയുടെ മാത്രം പ്രവര്‍ത്തന മേഖലയാണെന്നും അതിനായി ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര ശതമാനം നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച മോണിറ്ററി പോളിസി കമ്മിറ്റി പണപ്പെരുപ്പത്തെയും വളര്‍ച്ചയെയും കുറിച്ചുള്ള ആഭ്യന്തര ഘടകങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിരക്ക് രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ച്ച പരിശോധിക്കുമ്പോള്‍ പണപ്പെരുപ്പത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും […]


മുംബൈ: പണനയ തീരുമാനങ്ങള്‍ക്ക് കറന്‍സിയുടെ ചലനങ്ങള്‍ വഴികാട്ടുന്ന ഘടകങ്ങളല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കറന്‍സി കൈകാര്യം ചെയ്യുന്നത് ആര്‍ബിഐയുടെ മാത്രം പ്രവര്‍ത്തന മേഖലയാണെന്നും അതിനായി ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അര ശതമാനം നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച മോണിറ്ററി പോളിസി കമ്മിറ്റി പണപ്പെരുപ്പത്തെയും വളര്‍ച്ചയെയും കുറിച്ചുള്ള ആഭ്യന്തര ഘടകങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിരക്ക് രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ച്ച പരിശോധിക്കുമ്പോള്‍ പണപ്പെരുപ്പത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണലഭ്യതയെ കുറിച്ച് ആശങ്ക വേണ്ടെന്നും സിസ്റ്റം വൈഡ് ഫണ്ട് ലഭ്യത 5 ലക്ഷം കോടി രൂപയിലധികം ആണെന്നും അദ്ദേഹം പറഞ്ഞു. നാലോ അഞ്ചോ രാജ്യങ്ങളില്‍ നിന്നും നിരവധി ബാങ്കുകളില്‍ നിന്നും രൂപയുടെ വ്യാപാര നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ പറഞ്ഞു.