image

3 Oct 2022 5:27 AM GMT

MSME

400 കോടി രൂപ വായ്പ സമാഹരിച്ച് ജെഎസ്ഡബ്ലു സിമന്റ്‌സ്

MyFin Desk

400 കോടി രൂപ വായ്പ സമാഹരിച്ച് ജെഎസ്ഡബ്ലു സിമന്റ്‌സ്
X

Summary

മുംബൈ: മിത്സുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (എംയുഎഫ്ജി) ബാങ്കില്‍ നിന്ന് 400 കോടി രൂപ സമാഹരിച്ചതായി ജെഎസ്ഡ്ബ്യു സിമന്റ്‌സ് അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വായ്പ എടുത്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 2025 സാമ്പത്തിക വര്‍ഷത്തോടെ വാര്‍ഷിക ശേഷി 25 ദശലക്ഷം ടണ്‍ ആക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തുക വിനിയോഗിക്കുമെന്ന് ജെഎസ്ഡ്ബ്യു സിമന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത് ജിന്‍ഡാല്‍ പറഞ്ഞു. കര്‍ണാടകയിലെ വിജയനഗര്‍, ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍, പശ്ചിമ ബംഗാളിലെ സല്‍ബോണി, ഒഡീഷയിലെ ജാജ്പൂര്‍, മഹാരാഷ്ട്രയിലെ […]


മുംബൈ: മിത്സുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (എംയുഎഫ്ജി) ബാങ്കില്‍ നിന്ന് 400 കോടി രൂപ സമാഹരിച്ചതായി ജെഎസ്ഡ്ബ്യു സിമന്റ്‌സ് അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വായ്പ എടുത്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

2025 സാമ്പത്തിക വര്‍ഷത്തോടെ വാര്‍ഷിക ശേഷി 25 ദശലക്ഷം ടണ്‍ ആക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തുക വിനിയോഗിക്കുമെന്ന് ജെഎസ്ഡ്ബ്യു സിമന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത് ജിന്‍ഡാല്‍ പറഞ്ഞു.

കര്‍ണാടകയിലെ വിജയനഗര്‍, ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍, പശ്ചിമ ബംഗാളിലെ സല്‍ബോണി, ഒഡീഷയിലെ ജാജ്പൂര്‍, മഹാരാഷ്ട്രയിലെ ഡോള്‍വി എന്നിവിടങ്ങളിലെ യൂണിറ്റുകളിലായി 17 ദശലക്ഷം ടണ്‍ ശേഷിയാണ് ജെഎസ്ഡബ്ല്യു സിമന്റ്‌സിനുള്ളത്.

ഇതിന്റെ അനുബന്ധ സ്ഥാപനമായ ശിവ സിമന്റ് ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ 1.36 ദശലക്ഷം ടണ്‍ ക്ലിങ്കര്‍ യൂണിറ്റിനൊപ്പം 1 ദശലക്ഷം ടണ്‍ ഗ്രൈന്‍ഡിംഗ് യൂണിറ്റിലും 1,500 കോടി രൂപ കമ്പനി നിക്ഷേപിക്കും. ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ പ്രമുഖ സാമ്പത്തിക ഗ്രൂപ്പുകളിലൊന്നാണ് മിത്സുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്.