image

7 Oct 2022 4:04 AM GMT

Banking

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി

Wilson k Varghese

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി
X

Summary

  ഒരു നിശ്ചിത പരിധിയ്ക്ക് വിധേയമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്ന 'ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി' വിജ്ഞാപനം ചെയ്തു. ഒക്ടോബര്‍ 6-നോ അതിനുശേഷമോ വായ്പ അനുവദിച്ച സംരംഭകന്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹനാണെന്നു ഡിപ്പാര്‍റ്റ്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) വ്യക്തമാക്കി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഈടില്ലാതെ വായ്പകള്‍ ലഭ്യമാകുക എന്നത് ഈ മേഖലയുടെ പ്രധാന ആവശ്യമായിരുന്നു. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വായ്പകള്‍ക്കാണ് ഗ്യാരണ്ടി സ്‌കീം. ഇത് സ്ഥാപനങ്ങളുടെ പലിശഭാരത്തിന്റെ […]


ഒരു നിശ്ചിത പരിധിയ്ക്ക് വിധേയമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്ന 'ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി' വിജ്ഞാപനം ചെയ്തു. ഒക്ടോബര്‍ 6-നോ അതിനുശേഷമോ വായ്പ അനുവദിച്ച സംരംഭകന്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹനാണെന്നു ഡിപ്പാര്‍റ്റ്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) വ്യക്തമാക്കി.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഈടില്ലാതെ വായ്പകള്‍ ലഭ്യമാകുക എന്നത് ഈ മേഖലയുടെ പ്രധാന ആവശ്യമായിരുന്നു. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വായ്പകള്‍ക്കാണ് ഗ്യാരണ്ടി സ്‌കീം. ഇത് സ്ഥാപനങ്ങളുടെ പലിശഭാരത്തിന്റെ അധിക ബാധ്യത ഇല്ലാതാക്കുന്നു.

ഒരു വര്‍ഷത്തെ കാലയളവില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥിരമായ വരുമാനം ലഭിക്കുന്ന അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കീമിന് അര്‍ഹതയുണ്ടായിരിക്കും.