image

9 Oct 2022 11:08 PM GMT

Banking

എസ്ബി ഐ 746 കോടിയുടെ നിഷ്‌ക്രിയ ആസ്തി പണമാക്കി മാറ്റുന്നു

MyFin Desk

എസ്ബി ഐ 746 കോടിയുടെ നിഷ്‌ക്രിയ ആസ്തി പണമാക്കി മാറ്റുന്നു
X

Summary

  ഡെല്‍ഹി: എസ്ബിഐ നിഷ്‌ക്രിയ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു. അതില്‍ സിന്‍ടെക്സ് ബിഎപിഎല്‍ തട്ടിപ്പ് അക്കൗണ്ടുള്‍പ്പെടെ വിറ്റ് 746 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബര്‍ നാലിന് ആരംഭിക്കുന്ന ലേലത്തില്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ബങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് എന്‍ പി എ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. നിഷ്‌ക്രിയ ആസ്തികളുടെ ലേലത്തില്‍ 197.74 കോടി രൂപ കുടിശ്ശികയുള്ള സിന്‍ടെക്സ് ബിഎപിഎല്ലിന്റെ അക്കൗണ്ട്, സൂറത്ത് ഹാസിറ എന്‍എച്ച് 6 ടോള്‍വേയുടെ 335.54 കോടി രൂപ, ശ്രീഭാവ് […]


ഡെല്‍ഹി: എസ്ബിഐ നിഷ്‌ക്രിയ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു. അതില്‍ സിന്‍ടെക്സ് ബിഎപിഎല്‍ തട്ടിപ്പ് അക്കൗണ്ടുള്‍പ്പെടെ വിറ്റ് 746 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബര്‍ നാലിന് ആരംഭിക്കുന്ന ലേലത്തില്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ബങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് എന്‍ പി എ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

നിഷ്‌ക്രിയ ആസ്തികളുടെ ലേലത്തില്‍ 197.74 കോടി രൂപ കുടിശ്ശികയുള്ള സിന്‍ടെക്സ് ബിഎപിഎല്ലിന്റെ അക്കൗണ്ട്, സൂറത്ത് ഹാസിറ എന്‍എച്ച് 6 ടോള്‍വേയുടെ 335.54 കോടി രൂപ, ശ്രീഭാവ് പോളിവീവ്സിന്റെ 20.20 കോടി രൂപ തുടങ്ങിയവ ഉള്‍പ്പെടും.

സിന്റക്‌സ് ബിഎപിഎല്‍ കേസില്‍ എആര്‍സിക്ക് മാത്രമേ പങ്കെടുക്കാനാവൂ. അക്കൗണ്ടിന്റെ പ്രത്യേകത കൊണ്ടാണ് അത്.കമ്പനിക്കെതിരെയുള്ള 197.74 കോടി രൂപ കുടിശ്ശികയില്‍ 6.10 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഉള്‍പ്പെടുന്നു. വാഹന വ്യവസായത്തിന് ഇഞ്ചക്ഷന്‍ മോള്‍ഡഡ് പ്ലാസ്റ്റിക് ഘടകങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു കമ്പനിയുടെ ബിസിനസ്.

വിവിഎഫ് ഇന്ത്യ 154.37 കോടി രൂപ, അശോക് മാഗ്നെറ്റിക്സ് ലിമിറ്റഡ് (മുമ്പ് എഎംഎല്‍ സ്റ്റീല്‍സ്) 23.82 കോടി രൂപ, അഗര്‍വാലാസ് പോളിട്രേഡ് 15.03 കോടി രൂപ എന്നീ തുകകള്‍ കുടിശ്ശികയുള്ള ഈ് മൂന്ന് അക്കൗണ്ടുകളുടെയും ഇ-ലേലം ഒക്ടോബര്‍ 31ന് നടക്കും.