11 Oct 2022 5:24 AM IST
Summary
മുംബൈ: ആഗോള വിപണി ഇടിയുകയും വിദേശ ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കേ ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളും താഴ്ച്ചയില്‍. ബിഎസ്ഇ സെന്‍സെക്‌സ് 220.86 പോയിന്റ് ഇടിഞ്ഞ് 57,770.25ലും എന്‍എസ്ഇ നിഫ്റ്റി 68.05 പോയിന്റ് താഴ്ന്ന് 17,172.95ലും എത്തി. (രാവിലെ 10:15 പ്രകാരം) സെന്‍സെക്‌സില്‍ ടൈറ്റന്‍, പവര്‍ഗ്രിഡ്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാര്‍തി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവരാണ് വന്‍നഷ്ടം നേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ […]
മുംബൈ: ആഗോള വിപണി ഇടിയുകയും വിദേശ ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കേ ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളും താഴ്ച്ചയില്‍. ബിഎസ്ഇ സെന്‍സെക്‌സ് 220.86 പോയിന്റ് ഇടിഞ്ഞ് 57,770.25ലും എന്‍എസ്ഇ നിഫ്റ്റി 68.05 പോയിന്റ് താഴ്ന്ന് 17,172.95ലും എത്തി. (രാവിലെ 10:15 പ്രകാരം)
സെന്‍സെക്‌സില്‍ ടൈറ്റന്‍, പവര്‍ഗ്രിഡ്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാര്‍തി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവരാണ് വന്‍നഷ്ടം നേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഐടിസി എന്നീ കമ്പനികള്‍ നേട്ടത്തിലാണ്.
ഏഷ്യയിലെ മറ്റ് മാര്‍ക്കറ്റുകളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നീ വിപണികള്‍ നേരിയ ഇടിവിലാണ്. ഷാങ്ഹായ് വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തിലാണ്. തിങ്കാളാഴ്ച്ച യുഎസ് മാര്‍ക്കറ്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കാളാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 200.18 പോയിന്റ് താഴ്ന്ന് 57,991.11ലും നിഫ്റ്റി 73.65 പോയിന്റ് താഴ്ന്ന് 17,241ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.74 ഡോളറായിട്ടുണ്ട്. തിങ്കളാഴ്ച്ച വിദേശ നിക്ഷേപകര്‍ 2,139.02 കോടി രൂപ വിലയുള്ള ഓഹരികളാണ് വിപണിയില്‍ വിറ്റത്.
പഠിക്കാം & സമ്പാദിക്കാം
Home
