image

13 Oct 2022 8:50 AM GMT

News

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി യെസ് ബാങ്ക്

MyFin Desk

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി യെസ് ബാങ്ക്
X

Summary

പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ച് യെസ് ബാങ്ക്. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച് പദ്ധതി ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. പദ്ധതിയില്‍ നിക്ഷേപത്തിന് 6.75 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവുമാണ് പലിശ നിരക്ക്. 20 മുതല്‍ 22 മാസം വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും യെസ് ബാങ്ക് പുതുക്കി. ഇതും ഈ മാസം 12 […]


പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ച് യെസ് ബാങ്ക്. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച് പദ്ധതി ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. പദ്ധതിയില്‍ നിക്ഷേപത്തിന് 6.75 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവുമാണ് പലിശ നിരക്ക്. 20 മുതല്‍ 22 മാസം വരെയാണ് നിക്ഷേപത്തിന്റെ കാലാവധി.

രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും യെസ് ബാങ്ക് പുതുക്കി. ഇതും ഈ മാസം 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പലിശ നിരക്ക്. ഏഴു ദിവസം മുതല്‍ 14 ദിവസം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനമാണ് പലിശ നിരക്ക്.

15 മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.70 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.10 ശതമാനവും മൂന്ന് മാസം മുതല്‍ 9 മാസം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനവും പലിശ ലഭിക്കും.

6 മാസം മുതല്‍ 9 മാസം വരെ പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനവും, 9 മാസം മുതല്‍ ഒരു വര്‍ഷം വരെ പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനവുമാണ് പലിശ നിരക്ക്. ഒരു വര്‍ഷം മുതല്‍ 18 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമാണ് പലിശ നിരക്ക്. 18 മാസം മുതല്‍ 20 മാസത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ ലഭിക്കും.