image

17 Oct 2022 4:08 AM GMT

News

5ജി: 1.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ റിലയന്‍സ് ജിയോ

MyFin Desk

5ജി: 1.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ റിലയന്‍സ് ജിയോ
X

Summary

രാജ്യത്ത് 5ജി സേവനങ്ങള്‍ നല്‍കുന്നതിനായി റിലയന്‍സ് ജിയോ 1.5 ബില്യണ്‍ ഡോളര്‍ കൂടി സമാഹരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സേവനം വ്യാപിപ്പിക്കുന്നതിനുള്ള മൂലധനച്ചെലവിനായാണ് തുക സമാഹരിക്കുന്നത്. ബിഎന്‍പി പാരിബാസ്, എച്ച് എസ് ബിസി, എംയുഎഫ് ജി ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള വിദേശ ബാങ്കുകളില്‍ നിന്നുമാണ് തുക സമാഹരിക്കുക. വിദേശ വായ്പയിലൂടെ അഞ്ചു വര്‍ഷത്തെക്കുള്ള പണം സ്വരൂപിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനു മുന്‍പ് എടുത്ത 2.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 20,600 കോടി രൂപ) വായ്പക്കു പുറമെയാണ് ഈ തുക സമാഹരിക്കുന്നതിനുള്ള […]


രാജ്യത്ത് 5ജി സേവനങ്ങള്‍ നല്‍കുന്നതിനായി റിലയന്‍സ് ജിയോ 1.5 ബില്യണ്‍ ഡോളര്‍ കൂടി സമാഹരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സേവനം വ്യാപിപ്പിക്കുന്നതിനുള്ള മൂലധനച്ചെലവിനായാണ് തുക സമാഹരിക്കുന്നത്.

ബിഎന്‍പി പാരിബാസ്, എച്ച് എസ് ബിസി, എംയുഎഫ് ജി ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള വിദേശ ബാങ്കുകളില്‍ നിന്നുമാണ് തുക സമാഹരിക്കുക. വിദേശ വായ്പയിലൂടെ അഞ്ചു വര്‍ഷത്തെക്കുള്ള പണം സ്വരൂപിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിനു മുന്‍പ് എടുത്ത 2.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 20,600 കോടി രൂപ) വായ്പക്കു പുറമെയാണ് ഈ തുക സമാഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. സ്വീഡനിലെ എറിക്‌സണില്‍ നിന്നും, ഫിന്‍ലന്റിലെ നോക്കിയയില്‍ നിന്നും 5 ജി നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി തുക വിനിയോഗിക്കും.