image

21 Oct 2022 10:00 PM GMT

Banking

2,616 കോടി രൂപയുടെ അറ്റാദായം നേടി ഹിന്ദുസ്ഥാന്‍ യുണിലീവര്‍

MyFin Desk

2,616 കോടി രൂപയുടെ അറ്റാദായം നേടി ഹിന്ദുസ്ഥാന്‍ യുണിലീവര്‍
X

Summary

മുംബൈ: സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 20 ശതമാനം അധിക വളര്‍ച്ച കൈവരിച്ച് (വാര്‍ഷികാടിസ്ഥാനത്തില്‍) ഹിന്ദുസ്ഥാന്‍ യൂണിലീവര്‍. ഇക്കാലയളവില്‍ 2,616 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മാത്രമല്ല സെപ്റ്റംബര്‍ പാദത്തില്‍ 14,751 കോടി രൂയുടെ വരുമാനം നേടിയെന്നും മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 16 ശതമാനം അധികമാണിതെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. ഇതോടെ കമ്പനിയുടെ ഓരോ ഓഹരിയ്ക്കും 17 രൂപ വീതം അധിക ഡിവിഡന്റായി നല്‍കാന്‍ കമ്പനി ബോര്‍ഡ് തീരുമാനിച്ചു. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ എബിറ്റ്ഡ 8 […]


മുംബൈ: സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 20 ശതമാനം അധിക വളര്‍ച്ച കൈവരിച്ച് (വാര്‍ഷികാടിസ്ഥാനത്തില്‍) ഹിന്ദുസ്ഥാന്‍ യൂണിലീവര്‍. ഇക്കാലയളവില്‍ 2,616 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മാത്രമല്ല സെപ്റ്റംബര്‍ പാദത്തില്‍ 14,751 കോടി രൂയുടെ വരുമാനം നേടിയെന്നും മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 16 ശതമാനം അധികമാണിതെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.

ഇതോടെ കമ്പനിയുടെ ഓരോ ഓഹരിയ്ക്കും 17 രൂപ വീതം അധിക ഡിവിഡന്റായി നല്‍കാന്‍ കമ്പനി ബോര്‍ഡ് തീരുമാനിച്ചു. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ എബിറ്റ്ഡ 8 ശതമാനം വളര്‍ന്ന് 3377 കോടി രൂപയായിട്ടുണ്ട്. മാത്രമല്ല പ്രവര്‍ത്തന മാര്‍ജിന്‍ 172 ബേസിസ് പോയിന്റ് കുറഞ്ഞ് 22.89 ശതമാനമായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ പാദത്തില്‍ പരസ്യത്തിനും മറ്റ് പ്രമോഷനുമായി ചെലവാക്കിയിരുന്ന തുകയില്‍ കുറവ് വന്നിട്ടുണ്ട്. കമ്പനിയുടെ ഹോം കെയര്‍ വിഭാഗത്തില്‍ 34 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ബ്യുട്ടി ആന്‍ഡ് പഴ്‌സണല്‍ കെയര്‍, ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ് എന്നീ വിഭാഗങ്ങളിലെല്ലാം കമ്പനി വളര്‍ച്ച നേടിയിട്ടുണ്ട്.