image

26 Oct 2022 11:22 PM GMT

Banking

ക്രോംപ്ടണ്‍ ഗ്രീവ്സ്: അറ്റാദായം 17.7% ഇടിഞ്ഞു

MyFin Desk

ക്രോംപ്ടണ്‍ ഗ്രീവ്സ്: അറ്റാദായം 17.7% ഇടിഞ്ഞു
X

Summary

ഡെല്‍ഹി: ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 17.69 ശതമാനം ഇടിഞ്ഞ് 130.71 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 158.81 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 22.7 ശതമാനം വര്‍ധിച്ച് 1,699.50 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1,189.09 കോടി രൂപയില്‍ നിന്ന് 31.57 ശതമാനം ഉയര്‍ന്ന് 1,564.54 കോടി രൂപയായി. ഇലക്ട്രിക് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ നിന്നുള്ള കമ്പനിയുടെ […]


ഡെല്‍ഹി: ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 17.69 ശതമാനം ഇടിഞ്ഞ് 130.71 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 158.81 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 22.7 ശതമാനം വര്‍ധിച്ച് 1,699.50 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1,189.09 കോടി രൂപയില്‍ നിന്ന് 31.57 ശതമാനം ഉയര്‍ന്ന് 1,564.54 കോടി രൂപയായി.

ഇലക്ട്രിക് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം അവലോകന കാലയളവില്‍ 3.11 ശതമാനം ഇടിഞ്ഞ് 1,062.23 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,096.43 കോടി രൂപയായിരുന്നു. ലൈറ്റിംഗ് ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം 288.69 കോടിയില്‍ നിന്ന് 6.6 ശതമാനം ഇടിഞ്ഞ് 269.62 കോടി രൂപയായി. ഈ വര്‍ഷം ആദ്യം ഏറ്റെടുത്ത ബട്ടര്‍ഫ്‌ളൈയുടെ പുതിയ സബ്സിഡിയറിയില്‍ നിന്നുള്ള വരുമാനം 367.65 കോടി രൂപയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 3,562.44 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം. മാത്രമല്ല ആദ്യ പകുതിയില്‍ അറ്റാദായം 256.66 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയെന്നും അതില്‍ കണ്‍സോളിഡേറ്റഡ് വരുമാനം 46 ശതമാനം വര്‍ധിച്ചുവെന്നും ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ശന്തനു ഖോസ്ല പറഞ്ഞു.