image

1 Nov 2022 1:30 PM IST

Company Results

എല്‍ ആന്‍ഡ് ടിയുടെ അറ്റാദായത്തില്‍ 26% വര്‍ധന

MyFin Desk

എല്‍ ആന്‍ഡ് ടിയുടെ അറ്റാദായത്തില്‍ 26% വര്‍ധന
X

Summary

എഞ്ചിനീറിങ്, നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനി ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) സെപ്റ്റംബര്‍ പാദത്തിലെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 26 ശതമാനം വര്‍ധിച്ച് 2,819 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ മുന്നേറ്റമാണ് കമ്പനിക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള അറ്റാദായം 2,231.33 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 34,772.90 കോടി രൂപയില്‍ നിന്നും 22.9 ശതമാനം വര്‍ധിച്ച് […]


എഞ്ചിനീറിങ്, നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനി ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) സെപ്റ്റംബര്‍ പാദത്തിലെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 26 ശതമാനം വര്‍ധിച്ച് 2,819 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ മുന്നേറ്റമാണ് കമ്പനിക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള അറ്റാദായം 2,231.33 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 34,772.90 കോടി രൂപയില്‍ നിന്നും 22.9 ശതമാനം വര്‍ധിച്ച് 42,762.61 കോടി രൂപയായി. ഈ പാദത്തില്‍ കമ്പനി 51,914 കോടി രൂപയുടെ ഓര്‍ഡറുകളാണ് സ്വന്തമാക്കിയത്. 23 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ആണവോര്‍ജ്ജം, ജലസേചനം, മുതലായ വിവിധ മേഖലകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കമ്പനിക്കു ലഭിച്ചിരുന്നു. 17,341 കോടി രൂപയുടെ അന്താരാഷ്ട്ര ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്. കണ്‍സോളിഡേറ്റഡ് ഓര്‍ഡര്‍ ബുക്ക് 3,72,381 കോടി രൂപയായി.