image

4 Nov 2022 7:30 AM GMT

Company Results

ഗെയിലിന്റെ അറ്റാദായം 46 ശതമാനം ഇടിഞ്ഞു

MyFin Desk

ഗെയിലിന്റെ അറ്റാദായം 46 ശതമാനം ഇടിഞ്ഞു
X

Summary

ഡെല്‍ഹി : സെപ്റ്റംബര്‍ പാദത്തില്‍ ഗെയിലിന്റെ അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 1,537.07 കോടി രൂപയായി. റഷ്യന്‍ കമ്പനി ഗാസ്‌പ്രോമില്‍ നിന്നുള്ള ഗ്യാസ് വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്ന് പെട്രോകെമിക്കല്‍ ഉത്പാദനം കുറച്ചതാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,862.95 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സിഎന്‍ജി റീട്ടെയ്ലര്‍മാര്‍, വളം ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ എന്നിവര്‍ക്ക് വാതകം വിതരണം ചെയ്യുന്ന കമ്പനിയുടെ ലാഭം ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2,915.19 കോടി രൂപയില്‍ നിന്നും 47.2 […]


ഡെല്‍ഹി : സെപ്റ്റംബര്‍ പാദത്തില്‍ ഗെയിലിന്റെ അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 1,537.07 കോടി രൂപയായി. റഷ്യന്‍ കമ്പനി ഗാസ്‌പ്രോമില്‍ നിന്നുള്ള ഗ്യാസ് വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്ന് പെട്രോകെമിക്കല്‍ ഉത്പാദനം കുറച്ചതാണ് ഇതിനു കാരണം.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,862.95 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സിഎന്‍ജി റീട്ടെയ്ലര്‍മാര്‍, വളം ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ എന്നിവര്‍ക്ക് വാതകം വിതരണം ചെയ്യുന്ന കമ്പനിയുടെ ലാഭം ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2,915.19 കോടി രൂപയില്‍ നിന്നും 47.2 ശതമാനം വര്‍ധിച്ചു. ഗെയ്ലിന്റെ പ്രകൃതി വാതക ബിസിനസില്‍ നിന്നുള്ള വരുമാനം ഇരട്ടിയായെങ്കിലും ലാഭം 66 ശതമാനം ഇടിഞ്ഞു.

റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള തലത്തില്‍ ഊര്‍ജ നിരക്കിലുണ്ടായ ഉയര്‍ച്ച മൂലം ഗ്യാസ് വില ഉയര്‍ന്നതാണ് കമ്പനിയുടെ മാര്‍ജിനെ ബാധിച്ചത്. പെട്രോ കെമിക്കല്‍ ബിസിനസില്‍ കമ്പനിക്കു നികുതിക്കു മുന്‍പുള്ള നഷ്ടം 346.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 363.29 കോടി രൂപയായിരുന്നു. ഗ്യാസ് ട്രാന്‍സ്മിഷന്‍ ബിസിനസില്‍ നിന്നുമുള്ള ലാഭം 32 ശതമാനം ഇടിഞ്ഞ് 709.59 കോടി രൂപയായി.

കമ്പനിയുടെ എബിറ്റ്ഡ പാദടിസ്ഥാനത്തില്‍ 59.4 ശതമാനം കുറഞ്ഞു. മാര്‍ജിന്‍ ഇതിനു തൊട്ടു മുന്‍പുള്ള ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 11.6 ശതമാനത്തില്‍ നിന്നും 4.6 ശതമാനമായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 79 ശതമാനം ഉയര്‍ന്ന് 38,390.89 കോടി രൂപയുമായി.