image

10 Nov 2022 11:26 PM GMT

Corporates

ട്വിറ്റര്‍ ഇന്ത്യയ്ക്ക് 2022 സാമ്പത്തിക വര്‍ഷത്തില്‍ 32 കോടി രൂപയുടെ നഷ്ടം

MyFin Desk

ട്വിറ്റര്‍ ഇന്ത്യയ്ക്ക് 2022 സാമ്പത്തിക വര്‍ഷത്തില്‍ 32 കോടി രൂപയുടെ നഷ്ടം
X

Summary

ഡെല്‍ഹി: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഇന്ത്യന്‍ വിഭാഗം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 32 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലര്‍ രേഖകള്‍ പ്രകാരമുള്ളതാണ് ഈ കണക്ക്. അടുത്തിടെ 160-ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്റര്‍ ഇന്ത്യ 2020-21 വര്‍ഷത്തില്‍ 7.76 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. 2020-21 വര്‍ഷത്തിലെ 43.25 കോടി രൂപയില്‍ നിന്ന് കമ്പനിയിലെ ജീവനക്കാരുടെ ചെലവ് മൂന്ന് മടങ്ങ് വര്‍ധിച്ച് 136.81 കോടി രൂപയായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. […]


ഡെല്‍ഹി: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഇന്ത്യന്‍ വിഭാഗം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 32 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലര്‍ രേഖകള്‍ പ്രകാരമുള്ളതാണ് ഈ കണക്ക്. അടുത്തിടെ 160-ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്റര്‍ ഇന്ത്യ 2020-21 വര്‍ഷത്തില്‍ 7.76 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു.

2020-21 വര്‍ഷത്തിലെ 43.25 കോടി രൂപയില്‍ നിന്ന് കമ്പനിയിലെ ജീവനക്കാരുടെ ചെലവ് മൂന്ന് മടങ്ങ് വര്‍ധിച്ച് 136.81 കോടി രൂപയായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

എന്നാന്‍, ട്വിറ്റര്‍ ഇന്ത്യയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 86.36 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 82 ശതമാനം ഉയര്‍ന്ന് 156.75 കോടി രൂപയായി.