20 Nov 2023 10:43 AM GMT
Summary
പട്ടികയില്‍ ഒന്നാം സ്ഥാനം കെയ്ന്‍സ് ടെക്‌നോളജിയുടെ ഓഹരിയാണുള്ളത്
കഴിഞ്ഞ വര്‍ഷം നവംബറില്‍ ലിസ്റ്റ് ചെയ്ത 9 ഓഹരികളില്‍ ആറെണ്ണം (എസ്എംഇകള്‍ ഒഴികെ) സമ്മാനിച്ച നേട്ടം 50 മുതല്‍ 321 ശതമാനം വരെ.
പട്ടികയില്‍ ഒന്നാം സ്ഥാനം കെയ്ന്‍സ് ടെക്‌നോളജിയുടെ ഓഹരിയാണുള്ളത്.
2022 നവംബര്‍ 22-നാണ് കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യയുടെ ഐപിഒ ആരംഭിച്ചത്. 587 രൂപയായിരുന്നു ഒരു ഓഹരിയുടെ വില. 32 ശതമാനം പ്രീമിയത്തോടെ 778 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്.
ഇപ്പോള്‍ ഓഹരിയുടെ വില 2,474 രൂപയാണ്. അതായത് 321 ശതമാനം നേട്ടം കൈവരിച്ചു.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഗ്ലോബല്‍ ഹെല്‍ത്ത് ഷെയറാണ്. 2022 നവംബര്‍ 16-ന് 19 ശതമാനം പ്രീമിയത്തോടെയാണു കമ്പനി ലിസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഓഹരി വില 900 രൂപയാണ്. 169 ശതമാനത്തിന്റെ നേട്ടം ഇക്കാലയളവില്‍ കൈവരിച്ചു. 336 രൂപയായിരുന്നു ഐപിഒ വില.
നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ച മറ്റൊരു കമ്പനി ബിക്കാജി ഫുഡ്‌സാണ്. 2022 നവംബര്‍ 16-നാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
ഐപിഒ വില 300 രൂപയായിരുന്നു. ഇപ്പോള്‍ ഓഹരി വില 553 രൂപയും. ഒരു വര്‍ഷത്തിനിടെ കൈവരിച്ച നേട്ടം 84 ശതമാനം.
പട്ടികയില്‍ അടുത്തതായി വരുന്നത് ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് ആണ്. 2022 നവംബര്‍ 21-നാണ് ലിസ്റ്റ് ചെയ്തത്. ഇപ്പോള്‍ കമ്പനിയുടെ ഓഹരി വ്യാപാരം ചെയ്യുന്നത് ഐപിഒയേക്കാള്‍ 68.5 ശതമാനം ഉയര്‍ന്ന വിലയിലാണ്.
ഈ വര്‍ഷം ഓഗസ്റ്റ് 11ന് ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയായ 875.35 രൂപയിലെത്തി.
ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, ഡിസിഎക്‌സ് സിസ്റ്റംസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഐപിഒ വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.