image

4 Oct 2023 12:28 PM IST

News

2000 നോട്ടുകളിൽ 96 ശതമാനവും ബാങ്കുകളിൽ തിരിച്ചു വന്നു

MyFin Desk

2000 നോട്ടുകളിൽ 96 ശതമാനവും ബാങ്കുകളിൽ തിരിച്ചു വന്നു
X

Summary

ഇനിയും 0 .14 ലക്ഷ൦ കോടി രൂപയുടെ നോട്ടുകൾ മാത്രമേ വിനിമയത്തിലുള്ളു.


വിനിമയത്തിൽ നിന്ന് ക്രമേണ പിൻവലിക്കുന്ന 2000 രൂപ നോട്ടുകളിൽ, 96 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി, ആർ ബി ഐ

നോട്ട് പിൻവലിക്കാൻ ആരംഭിച്ച മെയ് 19, 2023 ലെ കണക്കനുസരിച്ചു 3 .56 ലക്ഷം കോടിയുടെ 2000 രൂപയുടെ നോട്ടുകളായിരുന്ന വിനിമയത്തിൽ ഉണ്ടായിരുന്നത്.ഇതിൽ 3 .42 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചുവന്നു. ഇത് ആകെയുള്ള 2000 നോട്ടുകളുടെ 96 ശതമാനം വരും. ഇനിയും 0 .14 ലക്ഷ൦ കോടി രൂപയുടെ നോട്ടുകൾ മാത്രമേ വിനിമയത്തിലുള്ളു.

അവശേഷിക്കുന്ന നോട്ടുകൾ പൊതുജനങ്ങൾക്ക് ഒക്ടോബര് 7 വരെ ബാങ്കിൽ നിക്ഷേപിക്കുകയോ, അവിടെ നിന്ന് മറ്റു നോട്ടുകളാക്കി മാറ്റുകയോ ചെയ്യാം. അതിനു ശേഷം ഈ നോട്ടുകൾ ബാങ്കുകളിൽ സ്വീകരിക്കത്തില്ല എന്ന് ആർ ബി ഐ ഒരു കുറിപ്പിൽ പറഞ്ഞു.