image

28 March 2023 10:59 AM IST

Corporates

ക്വിന്റില്യൺ ബിസിനസ് മീഡിയ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

MyFin Desk

adani take over quintillion business media
X

Summary

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കരാറിലേർപ്പെട്ടു.


ഗൗതം അദാനിയുടെ മീഡിയ കമ്പനിയായ എഎംജി നെറ്റ് വർക്ക്സ് , രാഘവ് ബാലിന്റെ നേതൃത്വത്തിലുള്ള ഡിജിറ്റൽ ന്യൂസ് ബിസിനസ് പ്ലാറ്റ്ഫോമായ ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു .

കമ്പനിയുടെ 49 ശതമാനം ഓഹരികൾ 48 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഏറ്റെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് അദാനി എന്റർപ്രൈസ് സ്റ്റോക്ക് എക്സ്ചേയ്ഞ്ചിന് സമർപ്പിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. '

ബി ക്യു പ്രൈം' എന്ന പേരിലറിയപ്പെടുന്ന 'ബ്ലൂംബെർഗ് ക്വിനിറ്റ്' എന്ന ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോമാണ് ക്വിന്റില്യൺ ബിസിനസ് മീഡിയക്കുള്ളത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ, അദാനി ക്വിന്റിലിയൻ മീഡിയ ലിമിറ്റഡ് (ക്യുഎംഎൽ), ക്യുബിഎംഎൽ എന്നിവയുമായി കരാറിൽ ഒപ്പുവച്ചു. 2021 സെപ്റ്റംബറിൽ, മീഡിയ കമ്പനിയായ അദാനി മീഡിയ വെഞ്ചേഴ്സിനെ നയിക്കാൻ മുതിർന്ന പത്രപ്രവർത്തകനായ സഞ്ജയ് പുഗാലിയയെ നിയമിച്ചിരുന്നു.