image

6 Dec 2023 12:27 PM IST

News

അയോധ്യാ പ്രതിഷ്ഠാ ചടങ്ങിന് 8000 ക്ഷണിതാക്കള്‍; പട്ടികയില്‍ അദാനി, ബച്ചന്‍, കോഹ്‌ലി

MyFin Desk

8000 invitees for ayodhya dedication ceremony
X

അയോധ്യയില്‍ 2024 ജനുവരി 22 ന് നടക്കുന്ന രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

വ്യവസായ പ്രമുഖരായ ഗൗതം അദാനി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ക്ഷണക്കത്ത് അയച്ചു.

8000-ത്തോളം പ്രമുഖര്‍ക്കാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ ക്ഷണം അയച്ചത്. 8000 ക്ഷണിതാക്കളില്‍ ഏകദേശം 6000 പേരും രാജ്യത്തുടനീളമുള്ള മത നേതാക്കളാണ്.

1990-ല്‍ രണ്ട് വ്യത്യസ്ത പോലീസ് വെടിവെപ്പില്‍ മരിച്ച 50 ഓളം കര്‍സേവകരുടെ കുടുംബങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഹൈടെക്ക് എന്‍ട്രി പാസ്

ചടങ്ങിനു ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു ലിങ്ക് അയച്ചു കൊടുക്കും. ആ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ഒരു ബാര്‍ കോഡ് ജനറേറ്റു ചെയ്യും. അതായിരിക്കും അവരുടെ എന്‍ട്രി പാസ്സ്.