image

14 Oct 2023 9:47 AM GMT

News

അദാനി ഗ്രൂപ്പ് വീണ്ടും വിവാദത്തിൽ, കൽക്കരി ഇറക്കുമതിയിൽ ``വൻ അഴിമതി''

MyFin Desk

Adani Group in controversy again,`huge scam in coal import
X

Summary

അദാനി ഗ്രൂപ്പ് 2019 മുതൽ 2021 വരെ 31 ലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്തു


അദാനി ഗ്രൂപ്പ് വീണ്ടും വിവാദ ചുഴിയിൽ. ഗ്രൂപ്പ് വില കൂട്ടികാണിച്ചു കൽക്കരി ഇറക്കുമതി ചെയ്തുവെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യന്നു.

ഇത് മൂലം ഗൗതം അദാനി നയിക്കുന്ന ഗ്രൂപ്പിന് വൻ ലാഭമുണ്ടാവുകയും, ഇന്ത്യയിലെ വൈദുതി ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടി വന്നുവെന്നും പത്രം അതിന്റെ റിപ്പോർട്ടിൽ പറയുന്നു.

``ഗ്രൂപ്പ് ശതകോടി കണക്കിന് ഡോളറിന്റെ കൽക്കരി വിപണി വിലയേക്കാൾ വളരെ ഉയർന്ന നിരക്കിൽ ഇറക്കുമതി ചെയ്തതായി കരുതേണ്ടിഇരിക്കുന്നു ,'' ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഫിനാൻഷ്യൽ ടൈംസ് അതിന്റെ ആരോപണം പ്രസിദ്ധീകരിക്കുന്നതിന് മുൻപുതന്നെ അത് നിഷേധിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് വാർത്താ കുറിപ്പ് ഇറക്കി.

``വാർത്ത തികച്ചും അടിസ്ഥാന രഹിതമാണ്‌,'' അദാനി ഗ്രൂപ്പ് വാർത്ത കുറിപ്പിൽ പറയുന്നു.

പ്രശസ്തമായ ലണ്ടൻ ടൈംസ് പത്രത്തിന്റെ, സഹോദര സ്ഥാപനമാണ് ഫിനാൻഷ്യൽ ടൈംസ്. ലോകത്തിലെ തന്നെ പ്രമുഖ ബിസിനസ് പത്രങ്ങളിൽ ഒന്നാണ് ഇത്.

വാർത്ത വന്നതിനെ തുടർന്നു അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. ഗ്രൂപ്പിന്റെ പ്രധാന കമ്പനി ആയ അദാനി എന്റർപ്രൈസസിന്റെ ഓഹരി 2 ശതമാനം നഷ്ടത്തിൽ 2454 .65 രൂപയ്ക്കാണ് വെള്ളിയാഴ്ച (ഒക്ടോബർ 13 ) ക്ലോസ് ചെയ്തത്. അദാനി പോർട്സ് ആൻഡ് സെസ് 0 .1 ശതമാനവും, അദാനി എനർജി സൊല്യൂഷൻസ് 1 .05 ശതമാനവും , അദാനി ഗ്രീൻ എനർജി 0 .08 ശതമാനവും, അദാനി ടോട്ടൽ ഗ്യാസും, അദാനി വിൽമറു൦ 1 .2 ശതമാനം വീതവും, എൻ ഡി ടി വി 0 . 14 ശതമാനവും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

12 ,000 കോടി കടത്തി

രണ്ടു വര്‍ഷം കൊണ്ട് അദാനി ഗ്രൂപ്പ് 12000 കോടി രാജ്യത്തിന് പുറത്തേയ്ക്കു കടത്തിയിരിക്കാം എന്നാണ് പുതിയ വിവരമെന്നും കോഗ്രസ് ആരോപിച്ചു.

ഒരു പക്ഷെ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം ആയിരിക്കാം ഇത് . പിന്നിൽ അദാനി ഗ്രൂപ്പും, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇത് വെറും ആലങ്കാരികമായ ഒരു അഴിമതിയല്ല , മറിച്ചു അക്ഷരാർത്ഥത്തിൽ നടന്ന കൊള്ളയാണ്.

ഫിനാൻഷ്യൽ ടൈംസ് അദാനി ഗ്രൂപ്പ് 2019 മുതൽ 2021 വരെ നടത്തിയ 31 ലക്ഷം ടൺ കൽക്കരി ഇറക്കുമതികൾ പരിശോധിച്ചതിൽ നിന്ന്, ഗ്രൂപ്പ് ഇതിൽ നിന്ന് 52 ശതമാന൦ ലാഭം നേടിയതായി കണ്ടെത്തി. കൽക്കരി ഇറക്കുമതിയിൽ നിന്ന് ചെറിയ ലാഭമേ സാധാരണ ലഭിക്കാറുള്ളു, ജയറാം രമേശ് പറഞ്ഞു.

``ഇത് ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതി ആണ് . പണത്തിനോടുള്ള ആർത്തിയുടെയു൦ , ജനങ്ങളോടുള്ള പുച്ഛവും കാണിക്കുന്നതാണ് ഈ അഴിമതി ,'' കോൺഗ്രസ് നേതാവ് ആവർത്തിച്ചു.

യാതൊരു വഴിവിട്ട നടപടികളും ഉണ്ടായിട്ടില്ല എന്ന് ആവർത്തിക്കുന്ന അദാനി ഗ്രൂപ്പ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് ``പൊതുമദ്ധ്യത്തിൽ ലഭിക്കുന്ന വസ്തുതകളും, വിവരങ്ങളും ബുദ്ധിപരമായി വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണെന്നു ,'' ആരോപിച്ചു.