21 Feb 2023 1:00 PM IST
Summary
പ്രൈം ഡാറ്റബേസ് പുറത്തു വിട്ട കണക്കു പ്രകാരം അദാനി പോർട്ട്സിനു 2,000 കോടി രൂപയുടെ ബാധ്യതയാണ് മാർച്ചിൽ കാലാവധി പൂർത്തിയാകുന്നത്.
മുംബൈ: അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ മാർച്ചിൽ കാലാവധി പൂർത്തിയാകുന്ന വായ്പയിലേക്ക് 1,000 കോടി രൂപ മുൻകൂറായി തിരിച്ചടക്കുന്നുവെന്ന് റിപ്പോർട്ട്.
തിരിച്ചടവിനുള്ള തുക കമ്പനിയുടെ തന്നെ പ്രവർത്തങ്ങളിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് വിനിയോഗിക്കുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.
പ്രൈം ഡാറ്റബേസ് പുറത്തു വിട്ട കണക്കു പ്രകാരം അദാനി പോർട്ട്സിനു 2,000 കോടി രൂപയുടെ ബാധ്യതയാണ് മാർച്ചിൽ കാലാവധി പൂർത്തിയാകുന്നത്. ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ട് പ്രകാരം ഡിസംബർ പാദത്തിൽ കമ്പനിക്ക് 6,257 കോടി രൂപയുടെ പണവും, തത്തുല്യമായ ആസ്തികളുമാണുള്ളത്.
എസ് ബിഐ മ്യൂച്ചൽ ഫണ്ടിൽ ഉണ്ടായിരുന്ന 1,500 കോടി രൂപയുടെ ബാധ്യത ഇതിനകം കമ്പനി അടച്ചിരുന്നു.
കൂടാതെ ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ചൽ ഫണ്ടിൽ ഉണ്ടായിരുന്ന 500 കോടി രൂപയുടെ ബാധ്യതയും തിരിച്ചടച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് ഇരുകമ്പനികളും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച, അദാനി എന്റർപ്രൈസും, അദാനി പോർട്ട്സും അവരുടെ ഹ്രസ്വ കാല വായ്പകൾ മുൻകൂറായി തിരിച്ചടക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്ത സാമ്പത്തിക വർഷത്തിൽ 5,000 കോടി രൂപയുടെ വായ്പകൾ തിരിച്ചടക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി അദാനി പോർട്ട്സ് ഈ മാസം ആദ്യം പ്രസ്താവിച്ചിരുന്നു. എന്നാൽ ഏത് ബോണ്ടുകളുടെ വായ്പയാണ് തിരിച്ചടക്കുക എന്നത് വ്യക്തമാക്കിയിരുന്നില്ല.
കമ്പനിയുടെ അറ്റ ബാധ്യതയുടെ എബിറ്റെട നിലവിലുള്ള 3 ശതമാനത്തിൽ നിന്ന് 2.5 ശതമാനമാക്കി കുറക്കുമെന്ന് കമ്പനി വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
