image

14 Sept 2023 2:54 PM IST

NRI

യുഎഇയില്‍ ലൂയീസ് ഫിലിപ്പ് ഔട്ട്‌ലെറ്റ് തുറന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്

MyFin Desk

aditya birla group opens louis philippe outlet in uae
X

പുരുഷന്മാരുടെ വസ്ത്ര ബ്രാന്‍ഡായ ലൂയിസ് ഫിലിപ്പിന്റെ ഔട്ട്‌ലെറ്റ് യുഎഇയില്‍ തുറന്നു. ഇതോടെ ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴിലുള്ള ഈ പ്രീമിയം ബ്രാന്‍ഡ് മിഡില്‍ ഈസ്റ്റിലേക്ക് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ്.

മിഡില്‍ ഈസ്റ്റിലുടനീളം ബ്രാന്‍ഡിന്റെ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിലൂടെ ബ്രാന്‍ഡിന്റെ റീട്ടെയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി പ്രീമിയം ബ്രാന്‍ഡുകളുടെ പ്രസിഡന്റായ ജേക്കബ് ജോണ്‍ പറഞ്ഞു. രണ്ടായിരം ചതുരശ്രയടിയില്‍ ഫോര്‍മല്‍, സെമി ഫോര്‍മല്‍ വസ്ത്രങ്ങളും ആക്‌സസറികളും അടങ്ങുന്നതാണ് പുതുതായി ആരംഭിച്ച എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ്.

മിഡില്‍ ഈസ്റ്റ് ധാരാളം ഷോപ്പിംഗ് അവസരങ്ങളുള്ള മേഖലയാണ്. അതിനാല്‍ ഇവിടെ കമ്പനിയുടെ ശക്തമായ വളര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ജേക്കബ് ജോണ്‍ വ്യക്തമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴിലുള്ള ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയില്‍ ലിമിറ്റഡില്‍ ലൂയീസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്നീ ബ്രാന്‍ഡുകളെല്ലാം ഉള്‍പ്പെടുന്നുണ്ട്.