image

22 Jan 2024 1:40 PM GMT

Aviation

316 യാത്രക്കാരുമായി പറന്നുയർന്ന് എയർ ഇന്ത്യയുടെ ആദ്യ എ350-900 വിമാനം

MyFin Desk

Air Indias first A350 flight by journey
X

Summary

  • ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് യാത്ര തിരിച്ചത്
  • എഐ 589 ചൊവ്വാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കും
  • A350-900 വിമാനത്തിന് 316 സീറ്റുകളാണുള്ളത്


രാജ്യത്തെ ആദ്യ എയർബസ് എ350-900 വിമാനം യാത്രക്കിറക്കി എയർ ഇന്ത്യ. ആദ്യ ഷെഡ്യൂൾ ചെയ്ത എയർബസ് A350-900 വിമാനം ജനുവരി 22 ന് രാവിലെ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് യാത്ര തിരിച്ചത്.

ഫ്ലൈറ്റ് AI 589 ജനുവരി 22 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന യാത്രക്കാരെ ഉൾപ്പെടുത്തി യാത്ര തിരിച്ചതായി കമ്പനി വ്യക്തമാക്കി.

എയർ ഇന്ത്യയുടെ A350-900 വിമാനത്തിന് 316 സീറ്റുകളുള്ള മൂന്ന് തരം ക്യാബിൻ കോൺഫിഗറേഷനാണുള്ളത്. ഇതിൽ ഫുൾ ഫ്ലാറ്റ് കിടകളുള്ള 28 സ്വകാര്യ ബിസിനസ് സ്യൂട്ടുകൾ, വിശാലമായ ലെഗ്റൂമും മറ്റ് സൗകര്യങ്ങളും ഉൾകൊള്ളുന്ന 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, 264 വിശാലമായ ഇക്കണോമി സീറ്റുകളും ഉൾപ്പെടുന്നു.

വിമാനത്തിലെ എല്ലാ സീറ്റുകളിലും നൂതനമായ പാനസോണിക് eX3 ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും എച്ചഡി സ്ക്രീനുകളും നൽകിയിട്ടുണ്ട്.

റോൾസ് റോയ്‌സ് ട്രെന്റ് XWB എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്ന ഈ വിമാനങ്ങൾ സമാനമായ മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളവയാണ്. ഇന്ധന പുറംതള്ളൽ കുറയ്ക്കുകയും സുസ്ഥിരമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ഇവ സഹായിക്കും. എഐ 589 ചൊവ്വാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കും. ബെംഗളൂരുവിൽ നിന്ന് 0705 മണിക്കൂറിന് പുറപ്പെട്ട് മുംബൈയിൽ 0850 മണിക്കൂറിന് ഇറങ്ങുന്നതാണ് വിമാനത്തിന്റെ നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയം.