10 April 2025 7:08 PM IST
കേരളത്തിൽ നിന്ന് ആദ്യ വിമാന സർവിസ് ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ഏപ്രിൽ 15ന് നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം വൈകിട്ട് 5.30ന് കേരള വ്യവസായ വകുപ്പ് മന്ത്രി പി.പി രാജീവ് നിർവഹിക്കും.
ആലുവ മെട്രോ സ്റ്റേഷൻ സമീപത്താണ് മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഓഫീസ് സ്ഥിതി ചെയ്യുന്നത്. 200ലേറെ വ്യോമയാന വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം അവനാമാകുമ്പോഴേക്കും 750-ല്‍ അധികം തൊഴിൽ സേവനങ്ങൾ സൃഷ്ടിക്കുമെന്ന് എയർ കേരള മാനേജ്മെൻ്റ് അറിയിച്ചു.ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസായിരിക്കും. വൈകാതെ രാജ്യാന്തര സർവീസും ആരംഭിക്കും. ജൂണിൽ കൊച്ചിയിൽ നിന്നായിരിക്കും എയർ കേരളയുടെ വിമാനം പറന്നുയരുക.
പഠിക്കാം & സമ്പാദിക്കാം
Home
