image

11 Jan 2024 5:13 PM IST

News

അക്ഷയ സെന്റര്‍ അപേക്ഷ ക്ഷണിച്ചു

MyFin Desk

application to become akshaya entrepreneurs till 17th august
X

Summary

ജനുവരി 11 മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം


എറണാകുളം ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 11 മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്പുഴ ഗ്രാമപഞ്ചായത്തലെ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം, പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍, രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം പരുത്തേലിപ്പടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ സൗത്ത് അടുവാശ്ശേരി, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ കരിമുകള്‍, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ഏഴിക്കര ഹെല്‍ത്ത് സെന്റര്‍, രാമമംഗലം ഗ്രാമപഞ്ചായത്തിലെ കാവുംകട, കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഊന്നുകല്‍ എന്നിവിടങ്ങളിലാണ് പട്ടികജാതി വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത്.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൂതന്‍കുറ്റി ജംഗ്ഷന്‍, തൃപ്പൂണിത്തുറ നഗരസഭയിലെ ആദം പിള്ളിക്കാവ് ടെമ്പിള്‍, ഏലൂര്‍ നഗരസഭയിലെ മഞ്ഞുമ്മല്‍ സൗത്ത്, തൃക്കാക്കര നഗരസഭയിലെ ചിറ്റേത്തുകര, കൂത്താട്ടുകുളം നഗരസഭയിലെ കിടക്കൊമ്പ് പോസ്റ്റ് ഓഫീസ്, കൊച്ചി കോര്‍പ്പറേഷനില്‍ ഐലന്‍ഡ് നോര്‍ത്ത് എന്നിവിടങ്ങളിലാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി അനുവദിച്ചിരിക്കുന്നത്.

പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 'THE DIRECTOR, AKSHAYA' എന്ന പേരില്‍ തിരുവന്തപുരുത്ത് മാറാവുന്ന ദേശസ്ല്‍കൃത ബാങ്കില്‍ നിന്ന് എടുത്ത 750 രൂപയുടെ ഡി.ഡി സഹിതം ജനുവരി 27നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്ക് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് / കെട്ടിടം നികുതി രസീത്/ വാടകക്കരാര്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചതിന് തൊട്ടടുത്ത ദിവസം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ്‌ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍, പകര്‍പ്പ്,ഡി.ഡി, ഡി.ഡിയുടെ പകര്‍പ്പ് എന്നിവ സഹിതം രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാക്കണം അല്ലാത്തപക്ഷം ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ www.akshaya.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0484 2422693