image

20 Feb 2026 8:37 PM IST

News

Amazon world's largest company :വരുമാനത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആയി ആമസോണ്‍; വാള്‍മാര്‍ട്ടിനെ പിൻതള്ളിയാണ് ആമസോണിൻ്റെ നേട്ടം

MyFin Desk

Amazon worlds largest company :വരുമാനത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആയി ആമസോണ്‍; വാള്‍മാര്‍ട്ടിനെ പിൻതള്ളിയാണ് ആമസോണിൻ്റെ നേട്ടം
X

Summary

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ടിനെ പിന്തള്ളിയാണ് ജെഫ് ബെസോസിന്റെ ആമസോൺ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.


വരുമാന കണക്കില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയെന്ന പദവി വീണ്ടും ആമസോണ്‍ സ്വന്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ടിനെ പിന്തള്ളിയാണ് ഈ നേട്ടം.

ഇ-കൊമേഴ്സും ക്ലൗഡും കരുത്തായി

കഴിഞ്ഞ 12 മാസങ്ങളില്‍ ആമസോണ്‍ 717 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയപ്പോള്‍ വാള്‍മാര്‍ട്ടിന്റെ വരുമാനം 713.2 ബില്യണ്‍ ഡോളറായിരുന്നു. ഇ-കൊമേഴ്സ് വിപണിയിലെ കുതിപ്പും ക്ലൗഡ് സേവന വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസിന്റെ വളര്‍ച്ചയും ആമസോണിനെ മുന്നിലെത്തിച്ചു. ഓരോ മാസവും ഏകദേശം 2.7 ബില്യണ്‍ ആളുകളാണ് ആമസോണ്‍ വെബ്‌സൈറ്റും ആപ്പും സന്ദര്‍ശിക്കുന്നത്.

ഓഫ്‍ലൈൻ സ്റ്റോറുകളില്‍ വാള്‍മാര്‍ട്ട് മുന്നില്‍

ഓണ്‍ലൈന്‍ മേഖലയില്‍ ആമസോണ്‍ ശക്തമായിരുന്നാലും, അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളിലുമുള്ള ഓഫ്‍ലൈൻ സ്റ്റോറുകളുടെ വ്യാപ്തിയില്‍ വാള്‍മാര്‍ട്ട് ഇപ്പോഴും മുന്നിലാണ്. നേരിട്ടുള്ള റീട്ടെയില്‍ സാന്നിധ്യം പരിഗണിക്കുമ്പോൾ വാള്‍മാര്‍ട്ടിന് വലിയ വിപണിയുണ്ട്.

വിപണി മൂല്യത്തില്‍ എന്‍വിഡിയ മുന്‍പില്‍

വരുമാനത്തില്‍ ഒന്നാമതെത്തിയെങ്കിലും വിപണി മൂല്യത്തിന്റെ കാര്യത്തില്‍ എന്‍വിഡിയയാണ് മുന്നില്‍. ഏകദേശം 4.5 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള എന്‍വിഡിയ, എഐ മേഖലയുടെ വളർച്ച മൂലം ചിപ്പ് നിര്‍മ്മാണ രംഗത്ത് വന്‍ മുന്നേറ്റം കൈവരിച്ചു.