image

5 April 2023 8:35 AM IST

News

ഫോര്‍ബ്‌സ് പട്ടികയില്‍ അദാനി പിന്നിലേക്ക്, ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അംബാനി

MyFin Desk

biggest billionaire in asia mukesh ambani forbes report
X

Summary

  • ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉണ്ടാക്കിയ ആഘാതമാണ് അദാനി ഗ്രൂപ്പിന്റെ ആസ്തി മൂല്യം ചുരുങ്ങിയ കാലയളവിനുള്ളില്‍ കുറയാന്‍ കാരണം.


മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന റെക്കോര്‍ഡ് തിരിച്ചു പിടിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഫോര്‍ബ്‌സ് പുറത്ത് വിട്ട ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അഥാനി 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ജനുവരിയിലെ കണക്കുകള്‍ പ്രകാരം 126 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയായിരുന്നു അദാനിയ്ക്കുണ്ടായിരുന്നത്.

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അദാനിയുടെ ആസ്തി മൂല്യത്തില്‍ ഇടിവ് വന്നിരുന്നു. നിലവില്‍ 47.2 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി.

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് 83.4 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട്. ഫോര്‍ബ്‌സ് പുറത്ത് വിട്ട പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അംബാനി.