image

25 Nov 2023 10:43 AM IST

News

ജുഹുവിലെ ബംഗ്ലാവ് മകള്‍ ശ്വേതയ്ക്ക് സമ്മാനിച്ച് ബിഗ് ബി

MyFin Desk

50.65 lakhs paid stamp duty by Big B gifting Juhu bungalow to daughter Shweta
X

Summary

വിപണിയില്‍ 50.63 കോടി രൂപയിലധികം മൂല്യം ഈ ബംഗ്ലാവിനു കണക്കാക്കുന്നുണ്ട്


ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ മുംബൈ ജുഹുവിലെ ബംഗ്ലാവ് ' പ്രതീക്ഷ ' മകള്‍ ശ്വേത നന്ദയ്ക്കു സമ്മാനിച്ചു.

890.47 ചതുരശ്രമീറ്റര്‍, 674 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് പ്ലോട്ടുകള്‍ ഉള്‍പ്പെടുന്നതാണു ജുഹുവിലെ അമിതാഭിന്റെ ' പ്രതീക്ഷ ' .

വിപണിയില്‍ 50.63 കോടി രൂപയിലധികം മൂല്യം ഈ ബംഗ്ലാവിനു കണക്കാക്കുന്നുണ്ട്.

2023 നവംബര്‍ 8-ന് ഇഷ്ടദാനം നടത്തിയതായിട്ടാണു ദേശീയ മാധ്യമമായ ' മണി കണ്‍ട്രോള്‍ ' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടിയായി അമിതാഭ് അടച്ചത് 50.65 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒട്ടേറെ പ്രത്യേകതയുള്ളതാണ് ' പ്രതീക്ഷ ' ബംഗ്ലാവ്. അമിതാഭിന്റെ അമ്മ തേജി, പിതാവും കവിയുമായ ഹരിവന്‍ശ് റായ് ബച്ചന്‍ എന്നിവരോടൊത്ത് അമിതാഭ് ഈ ബംഗ്ലാവില്‍ കഴിഞ്ഞിട്ടുണ്ട്.

മുംബൈയില്‍ ഒന്നിലധികം ബംഗ്ലാവുകള്‍ അമിതാഭിന് സ്വന്തമായുണ്ട്. ജുഹുവില്‍ ജനക്, പ്രതീക്ഷ എന്നിവയും, മുംബൈയില്‍ ജല്‍സയും അമിതാഭിന്റെ പേരിലുള്ള ബംഗ്ലാവുകളാണ്.