image

8 April 2023 11:50 AM IST

News

അപേക്ഷാ ഫീസ് വര്‍ധന: വീടുവെക്കല്‍ ഇനി എളുപ്പമാവില്ല

MyFin Desk

increase in housing permit and application fees
X

Summary

  • വര്‍ധന ഈമാസം 10 മുതല്‍
  • പത്തിരട്ടിയിലേറെ വര്‍ധന
  • നഗരസഭകളില്‍ 555 രൂപയില്‍ നിന്ന് ഒറ്റയടിക്കു 11,500 രൂപയാവും



പെര്‍മിറ്റ്, അപേക്ഷാ ഫീസുകള്‍ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തു വീടുനിര്‍മാണത്തിനുള്ള ഫീസ് ഇനത്തില്‍ വന്നതു പത്തിരട്ടിയിലേറെ വര്‍ധന. നിര്‍മാണ വസ്തുക്കള്‍ക്കും ഇന്ധനച്ചെലവിനും പുറമേ ഉണ്ടാകുന്ന ഫീസ് വര്‍ധന വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേരെ ബാധിക്കും.

പഞ്ചായത്തുകളില്‍ 150 ചതുരശ്ര മീറ്റര്‍ (1615 ചതുരശ്ര അടി) വിസ്തീര്‍ണമുള്ള വീടു നിര്‍മിക്കാന്‍ അപേക്ഷ, പെര്‍മിറ്റ് ഫീസുകളുടെ ഇനത്തില്‍ 555 രൂപ ചെലവിട്ടിരുന്ന സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം. നഗരസഭകളില്‍ 555 രൂപയില്‍ നിന്നു തുക ഒറ്റയടിക്കു 11,500 രൂപയാവും. കോര്‍പറേഷനുകളില്‍ ഇത് 800 രൂപയില്‍ നിന്നു 16,000 രൂപയായാണു വര്‍ധിക്കുന്നത്.

250 ചതുരശ്ര മീറ്റര്‍ (2670 ചതുരശ്ര അടി) വിസ്തീര്‍ണമുള്ള വീടാണെങ്കില്‍ പഞ്ചായത്തുകളില്‍ 1780 രൂപയില്‍ നിന്ന് 26,000 രൂപയായും നഗരസഭകളില്‍ 1780 രൂപയില്‍ നിന്നു 31,000 രൂപയായും ഫീസ് ഉയരും. കോര്‍പറേഷനുകളില്‍ ഇതു 2550 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 38,500 രൂപയിലേക്കാണു കുതിക്കുക. തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ മാസം 10 മുതലാണു വര്‍ധന നടപ്പാകുക. അതേസമയം, വര്‍ധന നിയമപ്രകാരം നടപ്പാകണമെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണ ചട്ടങ്ങളിലും നിരക്കുകള്‍ പരിഷ്‌കരിച്ചു വിജ്ഞാപനം ചെയ്യണം.

ഫീസ് വര്‍ധന ഇങ്ങനെ

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഫീസുകള്‍ വര്‍ധിപ്പിച്ചതോടെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ 150 ചതുരശ്ര മീറ്റര്‍ (ഏകദേശം 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍ വരുന്ന വര്‍ധന ചുവടെ:

ഗ്രാമപ്പഞ്ചായത്ത്

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്: 555 രൂപ) = അപേക്ഷകന്‍ ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്: 1000 രൂപ+ പെര്‍മിറ്റ് ഫീസ് (50 രൂപ/ച.മീ): 7500 രൂപ = ആകെ 8509 രൂപ.

മുനിസിപ്പാലിറ്റി

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്: 1000 രൂപ + പെര്‍മിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.

കോര്‍പറേഷന്‍

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്ക്കേണ്ടത് 800 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്: 1000 രൂപ + പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.

250 ചതുരശ്ര മീറ്റര്‍ (ഏകദേശം 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍ വരുന്ന വര്‍ധന

ഗ്രാമപ്പഞ്ചായത്ത്

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്: 1000 രൂപ+ പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ): 25,000 രൂപ = ആകെ 26,000 രൂപ.

മുനിസിപ്പാലിറ്റി

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്: 1000 രൂപ + പെര്‍മിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.

കോര്‍പറേഷന്‍

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്: 1000 രൂപ + പെര്‍മിറ്റ് ഫീസ് (150 രൂപ/ച.മീ): 37,500 = ആകെ 38,500 രൂപ.

ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്