image

3 Aug 2023 2:57 PM IST

News

അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ഓഗസ്റ്റ് 17 വരെ

MyFin Desk

application to become akshaya entrepreneurs till 17th august
X

Summary

  • കുറഞ്ഞയോഗ്യത പ്രീ-ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും
  • മറ്റ് ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല


കൊച്ചി: എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കിടങ്ങൂര്‍ കപ്പേള ജങ്ഷന്‍, ആനപ്പാറ (തുറവൂര്‍ ഗ്രാമപഞ്ചായത്ത് ), ഉളിയന്നൂര്‍, കുഞ്ഞിണ്ണിക്കര (കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്), അകനാട് എല്‍പി സ്‌കൂള്‍ (മുടക്കുഴ ഗ്രാമ പഞ്ചായത്ത്), ചെങ്കര (പിണ്ടിമന ഗ്രാമ പഞ്ചായത്ത് ), ഇരുമലപ്പടി ( നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്), നീണ്ടപാറ (കവളങ്ങാട് ഗ്രാമ പഞ്ചായത്ത്), കോട്ടയില്‍ കോവിലകം (ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്), ആലപുരം അന്ത്യാലില്‍ (ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്), ഇമ്പാക്കടവ് (ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് ), കുത്തിയതോട് നിയര്‍ വെസ്ററ് ചര്‍ച്ച്), പഞ്ചായത്ത് ജംഗ്ഷന്‍ (കുന്നുകര ഗ്രാമ പഞ്ചായത്ത്), തുരുത്തിപ്പുറം തലത്തുരുത്ത് (പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്ത്), പൂവത്തുശ്ശേരി (പാറക്കടവ് ഗ്രാമ പഞ്ചായത്ത്), പുറയാര്‍ (ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത്), പണ്ടപ്പിള്ളി പബ്ളിക്ക് ലൈബ്രറി, നെല്ലൂര്‍ക്കവല ആര് ഗ്രാമ പഞ്ചായത്ത് ഈസ്റ്റ് മാറാടി (മാറാടി ഗ്രാമപഞ്ചായത്ത് ), തൃക്കളത്തൂര്‍ കാവുംപടി (പായിപ്ര ഗ്രാമ പഞ്ചായത്ത്), നാഗപ്പുഴ (കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത്), കടത്തുകടവ് (ആയവന ഗ്രാമ പഞ്ചായത്ത്), മണ്ണൂര്‍ (മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത്), പാലാപ്പടി (തിരുവാണിയുര്‍ ഗ്രാമ പഞ്ചായത്ത്), എടയപ്പുറം സഹായപ്പടി ബസ്റ്റോപ്പ് (കീഴ്മാട് ഗ്രാമ പഞ്ചായത്ത് ). വല്ലാര്‍പാടം വായനശാല (മുളവുകാട് ഗ്രാമ പഞ്ചായത്ത്), നായത്തോട് ജംഗ്ഷന്‍, റയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍, ഹെല്‍ത്ത് സെന്റര്‍ ചമ്പന്നൂര്‍. ചെത്തിക്കോട്, (അങ്കമാലി മുനിസിപ്പാലിറ്റി), എം എസ് ജംഗ്ഷന്‍ പള്ളിലാങ്കര, എച്ച് എംടി കോളനി (കളമശ്ശേരി മുനിസിപ്പാലിറ്റി), കമ്മ്യൂണിറ്റി ഹാള്‍ കുമ്പളത്തുമുറി (കോതമംഗലം മുനിസിപ്പാലിറ്റി), രണ്ടാര്‍ കോളനി (മൂവാറ്റുപുഴ മുനിസിപ്പാലിറ്റി), പെരുമ്പടപ്പ് പാലം, നോര്‍ത്ത്, ജനതാ റോഡ് (വൈ എം.ജെ), എറണാകുളം സെന്‍ട്രല്‍ (ഡിവിഷന്‍ 66), ചക്കരപ്പറമ്പ് തമ്മനം (കൊച്ചിന്‍ കോര്‍പ്പറേഷന്‍) എന്നിവിടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ അപേക്ഷ സമര്‍പ്പിക്കണം.

പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് സംരംഭകരെ തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ യോഗ്യത പ്രീ-ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ്. പ്രായപരിധി 18നും 50നും ഇടയില്‍. മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. താല്‍പ്പര്യമുള്ളവര്‍ ദി ഡയറക്ടര്‍, അക്ഷയ എന്ന എന്ന പേരില്‍ തിരുവനന്തപുരത്ത് മാറ്റാവുന്ന ദേശസല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750 രൂപയുടെ ഡി ഡി സഹിതം ഓഗസ്റ്റ് 17 നകം ഓണ്‍ലൈനായി (http://akshayaexam.kerala.gov.in/aes/registration ) അപേക്ഷ സമര്‍പ്പിക്കണം.

ഓഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ 24-ാം തീയതിക്ക് മുമ്പും ഓഗസ്റ്റ് 11 മുതല്‍ 17 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ സെപ്റ്റംബര്‍ 4-28 തീയതിക്കു മുമ്പും രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 0484 2422693 എന്ന നമ്പരിലും www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.