image

8 May 2024 6:34 AM GMT

News

ചുട്ടുപൊള്ളി ഏപ്രില്‍; ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ മാസമായി 2024 ഏപ്രില്‍

MyFin Desk

ചുട്ടുപൊള്ളി ഏപ്രില്‍; ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ മാസമായി 2024 ഏപ്രില്‍
X

Summary

  • വ്യവസായവല്‍ക്കരണത്തിന് മുമ്പുള്ള ഏപ്രിലിനെക്കാള്‍ 1.58 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് 2024 ഏപ്രിലിലെ താപനില
  • 1850-1900 കാലഘട്ടത്തെയാണു വ്യവസായവല്‍ക്കരണത്തിനു മുന്‍പുള്ള കാലഘട്ടമായി വിശേഷിപ്പിക്കുന്നത്
  • 2023 ജൂണ്‍ മുതല്‍ എല്ലാ മാസവും ചൂടേറിയതായി മാറി


ഈ വര്‍ഷം ഏപ്രില്‍ കടന്നുപോയത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി കൊണ്ട്.

മേയ് 8 ന് പുറത്തുവിട്ട യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസാണ് ഇക്കാര്യം സൂചിപ്പിച്ചത്.

2023 ജൂണ്‍ മുതല്‍ എല്ലാ മാസവും ചൂടേറിയതായി മാറി. ജൂണ്‍ മുതല്‍ തുടര്‍ച്ചയായി 11 മാസവും താപനിലയില്‍ വര്‍ധന രേഖപ്പെടുത്തി.

വ്യവസായവല്‍ക്കരണത്തിന് മുമ്പുള്ള ഏപ്രിലിനെക്കാള്‍ 1.58 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് 2024 ഏപ്രിലിലെ താപനില.

1850-1900 കാലഘട്ടത്തെയാണു വ്യവസായവല്‍ക്കരണത്തിനു മുന്‍പുള്ള കാലഘട്ടമായി വിശേഷിപ്പിക്കുന്നത്.

എല്‍ നിനോ, മനുഷ്യ നിര്‍മിതമായ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങളാണു ചൂട് ഉയരാന്‍ കാരണമായതെന്ന് ഏജന്‍സി പറയുന്നു.

പസഫിക് സമുദ്രത്തെ ചൂടാക്കുകയും ആഗോള താപനില ഉയരുന്നതിലേക്ക് നയിക്കുകയും ചെയ്യുന്ന എല്‍ നിനോ ഈ വര്‍ഷം ആദ്യം ഉയര്‍ന്നെങ്കിലും ഏപ്രിലില്‍ ദുര്‍ബലാവസ്ഥയിലേക്ക് നീങ്ങിയതായി ഏജന്‍സി പറയുന്നു. എല്‍ നിനോ ദുര്‍ബലമായെങ്കിലും താപനില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് ഏജന്‍സി പറയുന്നത്.

എല്‍നിനോ പോലുള്ള പ്രതിഭാസമല്ല, പകരം ആഗോള താപനിലയെ ഉയര്‍ത്തുന്ന ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കുന്നതിനാണ് ശ്രദ്ധ നല്‍കേണ്ടതെന്നാണ് ഏജന്‍സിയുടെ തലവന്‍ കാര്‍ലോ പറയുന്നത്.